രണ്ടു മാസത്തിനൊടുവില്‍ മിനസോട്ടയിലെ “ഓപ്പറേഷന്‍ മെട്രോ സര്‍ജ്” അവസാനിപ്പിക്കുന്നു: പ്രഖ്യാപനം നടത്തി ടോം ഹോമന്‍

രണ്ടു മാസത്തിനൊടുവില്‍ മിനസോട്ടയിലെ “ഓപ്പറേഷന്‍ മെട്രോ സര്‍ജ്” അവസാനിപ്പിക്കുന്നു: പ്രഖ്യാപനം നടത്തി ടോം ഹോമന്‍

വാഷിംഗ്ടണ്‍: മാസങ്ങളായി ജനങ്ങളെ പരിഭ്രാന്തിയുടെ മുള്‍മുനയില്‍ നിര്‍ത്തി മിനിസോട്ടയില്‍ ട്രംപ് ഭരണകൂടം കുടിയേറ്റ നിയന്ത്രണത്തിന്റെ പേരില്‍ നടത്തിവന്ന ഓപ്പറേഷന്‍ മെട്രോ സര്‍ജ് പദ്ധതി അവസാനിപ്പിക്കുന്നു. അതിര്‍ത്തി കാര്യങ്ങളുടെ ചുമതലയുള്ള ടോം ഹോമാനാണ്ഇക്കാര്യം പ്രഖ്യാപിച്ചത്.

കുടിയേറ്റ നിയന്ത്രണ പരിശോധനയില്‍ രണ്ടു അമേരിക്കന്‍ പൗരന്‍മാര്‍ മിനസോട്ടയില്‍ കൊല്ലപ്പെട്ടത് എറെ വിവാദമായിരുന്നു. അമേരിക്കന്‍ പൗരന്മാരായ റിനീ ഗുഡ്, അലക്സ് പ്രെട്ടി എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന് അതിരൂക്ഷമായ പ്രക്ഷോഭവും ആരംഭിച്ചിരുന്നു. കൊടും തണുപ്പിനെപ്പോലും വകവെയ്ക്കാതെ ആയിരങ്ങളാണ് തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങിയത്.


മിനിസോട്ടയില്‍ പരിശോധനയക്കായി നിയോഗിച്ചവരെ അടുത്ത ആഴ്ച്ച മടക്കി അയയ്ക്കുമെന്നും അവരുടെ സ്ഥിരം കേന്ദ്രങ്ങളിലേക്കോ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്കോ അവരുടെ സേവനം ലഭ്യമാക്കുമെന്നും ഹോമന്‍ വ്യക്തമാക്കി. രണ്ടുമാസത്തെ പരിശോധനയില്‍ 4000 ന പേരെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

3,000 യു എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാരും മിനിയാപൊളിസില്‍ പ്രവര്‍ത്തിച്ചിരുന്നു.സോമാലിയന്‍ വംശജരായ താമസക്കാരെ ഉള്‍പ്പെടുത്തി നടന്ന തട്ടിപ്പു കേസിനെ തുടര്‍ന്നാണ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഉദ്യോഗസ്ഥരെ മിന്നസോട്ടയിലേക്ക് അയച്ചതെന്നാണ് ഫെഡറല്‍ അധികാരികള്‍ പറയുന്നത്. എന്നാല്‍ പരിശോധനയെ മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് ശക്തമായി വിമര്‍ശിച്ചു. ഇത് അനാവശ്യവും ഭരണഘടനാവി രുദ്ധവുംസംസ്ഥാനത്തിനെതിരായ ആക്രമണവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘Operation Metro Surge’ in Minnesota to end after two months: Tom Homan makes announcement

Share Email
LATEST
Top