ജോസഫ് തോമസ് ഹ്യുസ്റ്റണ്‍
ഹൂസ്റ്റണ്‍: ഷുഗര്‍ലാന്‍ഡ് അവര്‍ റിവര്‍സ്റ്റോണ്‍ മലയാളീ കൂട്ടായ്മയായ ഒരുമയുടെ 2026-27 വര്‍ഷത്തെ പുതിയ ഭരണ സമിതി ഡോ: ജോസ് തൈപ്പറമ്പിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിദ്യാഭ്യാസ രംഗത്ത് സംഭാവനകള്‍ നല്കാന്‍ ഒരുമ പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. പുതു നേതൃത്വത്തിന്റെ പ്രഥമ സംരഭമായ ഫ്രീ സാറ്റ് ഡയഗ്‌നോസ്റ്റിക് ടെസ്റ്റും ശില്പശാലയും ഈ മാസം 28-ാം തിയതി ഉച്ച കഴിഞ്ഞ് 1 മണി മുതല്‍ 5 മണി വരെ മിസ്സോറി സിറ്റിയിലുള്ള അപ്പന ബസാര്‍ പാര്‍ട്ടി ഹാളില്‍ നടക്കും.
കലാലയ വിദ്യാഭ്യാസത്തിലേക്കുള്ള ആദ്യ കാല്‍വെപ്പായ ഈ സാറ്റ് പരീക്ഷ പരിശീലനം ഒരുമയും, ശ്രീ രാമാനാ അറ്റ്മകുരു അധ്യക്ഷനായുള്ള ഉന്നത വിദ്യാഭ്യാസ പരിശീലന മേഖലയിലെ പ്രമുഖ സ്ഥാപനമായ രാമാനാ ഗ്രൂപ്പും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. ശില്‍പശാലയില്‍ ഈ വാര്‍ത്തയ്‌ക്കൊപ്പമുള്ള ഗൂഗിള്‍ ഫോം രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ് . ഒരുമ സംഘടനാ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം മറ്റ് സബ്ഡിവിഷനിലെ അവരുടെ സുഹൃത്തുക്കളെക്കൂടി ഈ സംരംഭത്തില്‍ പങ്കാളികളാക്കാന്‍ താത്പര്യപ്പെടുന്നു.
Oruma association sat diagnostic test and seminar on 28th February












