ഇസ്‌ളാമാബാദ്: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുളള്ള സംഘര്‍ഷം അതിരൂക്ഷമാകുന്നു. അഫ്്ഗാന്‍ മേഖലയില്‍ പാക്കിസ്ഥാന്‍ അതിരൂക്ഷമായ രീതിയില്‍ വ്യോമാക്രമണം നടത്തി.താലിബാന്‍ ഭരണകൂടത്തിന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അറിയിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ മൂന്ന് വലിയ സ്‌ഫോടനങ്ങള്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാബൂള്‍, കാണ്ഡഹാര്‍, പക്തിയ എന്നീ പ്രവിശ്യകളില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയതായി താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു. പാക് സൈന്യത്തിന്റേത് ഭീരുത്വപരമായ നടപടിയാണെന്നും എന്നാല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
അതിര്‍ത്തി ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് തിരിച്ചടി നടത്തിയെന്നു അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. പക്തിക, പക്തിയ, ഖോസ്റ്റ്, നംഗര്‍ഹാര്‍, കുനാര്‍, നൂറിസ്ഥാന്‍ പ്രവിശ്യകളില്‍ ഒരേസമയം ആക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാന്‍ അവകാശപ്പെട്ടു.
നാല് മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ രണ്ട് പാക് സൈനിക താവളങ്ങളും 19 പോസ്റ്റുകളും തങ്ങള്‍ പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു. 55 പാക് സൈനികര്‍ കൊല്ലപ്പെട്ടതായും ചിലരെ ജീവനോടെ പിടികൂടിയതായും മന്ത്രാലയം അറിയിച്ചു. ഒരു പാക് ടാങ്ക് നശിപ്പിക്കുകയും സൈനിക വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു. ചീഫ് ഓഫ് ജനറല്‍ സ്റ്റാഫിന്റെ നിര്‍ദ്ദേശപ്രകാരം അര്‍ദ്ധരാത്രിയോടെ പോരാട്ടം നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് താലിബാന്‍ പോരാളികള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഫ്ഗാന്‍ അധികൃതര്‍ സമ്മതിച്ചു.
എന്നാല്‍ അഫ്ഗാനിസ്ഥാന്‍ പുറത്തുവിട്ട കണക്കുകള്‍ പാകിസ്ഥാന്‍ തള്ളിക്കളഞ്ഞു. തങ്ങളുടെ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ 36 അഫ്ഗാന്‍ പോരാളികളെ വധിച്ചതായി പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്താഉള്ള തരാര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ പ്രകോപനമില്ലാത്ത വെടിവെയ്പ്പിന് ശക്തമായ മറുപടി നല്‍കുന്നുണ്ടെന്നും സ്വന്തം മണ്ണ് സംരക്ഷിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Pak-Afghan conflict escalates: Pakistan conducts airstrikes in Afghanistan













