ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് നിഴല്‍ യുദ്ധം നടത്തുന്നുവെന്ന് പാക്കിസ്ഥാന്‍

ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് നിഴല്‍ യുദ്ധം നടത്തുന്നുവെന്ന് പാക്കിസ്ഥാന്‍

ലാഹോര്‍: ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേര്‍ന്നു പാക്കിസ്ഥാനെതിരേ നിഴല്‍ യുദ്ധം നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി പാക്കിസ്ഥാന്‍. പാക്ക് പ്രതിരോധ മന്ത്രി ഖാജ ആസിഫാണ് ഈ ആരോപണവുമായി രംഗത്തു വന്നത്. അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തി സംഘര്‍ഷം അതി രൂക്ഷമായതിനു പിന്നാലെയാണ് പാക്ക് മന്ത്രി ആരോപണവുമായി രംഗത്തു വന്നത്.

എന്നാല്‍ തെളിവുകള്‍ ഒന്നുമില്ലാതെയാണ് മന്ത്രിയുടെ ഈ ആരോപണം. ഫ്രാന്‍സ് 24 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഖാജ ആസിഫിന്റെ അടിസ്ഥാന രഹിതമായ ആരോപണം. ഡല്‍ഹിയും കാബൂളും കാബൂളിലെ തീവ്രവാദ സംഘടനകളും ഇപ്പോള്‍ ഒരേ നിലപാടിലാണെന്നു പറഞ്ഞ പാക്ക് മന്ത്രി അഫ്ഗാനിസ്ഥാനെക്കൊണ്ട് പാകിസ്ഥാനെ ആക്രമിപ്പിക്കുന്നത് ഇന്ത്യയാണോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും’ എന്നായിരുന്നു മറുപടി. എന്നാല്‍ ഇത്രയും ഗൗരവകരമായ ആരോപണത്തിന് പിന്നില്‍ എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്കിയുമില്ല.

ഇന്ത്യ ഇത് ഒരിക്കലും അംഗീകരിക്കില്ലെന്ന് നമുക്കറിയാം. അവര്‍ ഇത് നിഷേധിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അവര്‍ക്ക് കാബൂളുമായി വളരെ നല്ല ബന്ധമാണുള്ളത്. ഞങ്ങള്‍ ഇപ്പോള്‍ ഒരു നിഴല്‍ യുദ്ധത്തെ നേരിടുകയാണ്, ഞങ്ങള്‍ അതിനെ അതിജീവിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച രാത്രി അഫ്ഗാന്‍ സൈന്യം പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ പല സൈനിക പോസ്റ്റുകളും താലിബാന്‍ പിടിച്ചെടുത്തതായി അവകാശപ്പെട്ടിരുന്നു. നേരത്തെ അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ഇത്.

Pakistan says India and Afghanistan are waging a shadow war

Share Email
LATEST
More Articles
Top