ട്വിന്റി20 ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌ക്കരിച്ചാല്‍ പാക്കിസ്ഥാന്‍ വലിയ വില നല്‌കേണ്ടി വരുമെന്നു ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍

ട്വിന്റി20 ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌ക്കരിച്ചാല്‍ പാക്കിസ്ഥാന്‍ വലിയ വില നല്‌കേണ്ടി വരുമെന്നു ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍

മുംബൈ: ട്വിന്റി 20 ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരം പാക്കിസ്ഥാന്‍ ബഹിഷ്‌ക്കരിച്ചാല്‍ കനത്ത വില നല്‌കേണ്ടിവരുമെന്നു ഇന്റര്‍നാഷ്ണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മുന്നറിയിപ്പ്. ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നീക്കത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അതീവ ആശങ്ക പ്രകടിപ്പിച്ചു. ആഗോള കായിക തത്വങ്ങള്‍ക്ക് നിരക്കാത്തതാണ് ഇത്തരമൊരു നിലപാടെന്ന് ഐസിസി കുറ്റപ്പെടുത്തി.

ഫെബ്രുവരി 15-ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നടക്കേണ്ടത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ടീമിന് അനുമതി നല്‍കിയ പാകിസ്ഥാന്‍ സര്‍ക്കാര്‍, ഇന്ത്യയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നിന്ന് മാത്രം വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ (പിസിബി) നിന്നുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് ഐസിസി

.യോഗ്യത നേടിയ എല്ലാ ടീമുകളും മത്സരക്രമം അനുസരിച്ച് തുല്യ നിബന്ധനകളില്‍ മത്സരിക്കേണ്ടതാണെന്നും ഇതില്‍ നിന്നും ചില മത്സരങ്ങള്‍ മാത്രം ഒഴിവാക്കുന്നത് ആഗോള കായിക ഇനത്തിന്റെ അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെടു ന്നില്ലെന്നും ഐസിസി വ്യക്തമാക്കി. ഈ തീരുമാനം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെയോ പാകിസ്ഥാനിലെ ആരാധകരുടെയോ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ആഗോള ക്രിക്കറ്റ് ആവാസവ്യവസ്ഥയുടെ ഭാഗമായ പാകിസ്ഥാന്‍, ഈ തീരുമാനം സ്വന്തം രാജ്യത്തെ ക്രിക്കറ്റിനുണ്ടാക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രത്യാശിക്കുന്നു,’ ഐസിസി പ്രസ്താവനയില്‍ പറഞ്ഞു.

Pakistan will pay a heavy price if they boycott the T20 World Cup match against India, says International Cricket Council
Share Email
LATEST
Top