ജോര്‍ജിയയില്‍ ഹൈവേയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിനിടെ ചെറുവിമാനം വാഹനങ്ങളില്‍ ഇടിച്ചിറങ്ങി

ജോര്‍ജിയയില്‍ ഹൈവേയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിനിടെ ചെറുവിമാനം വാഹനങ്ങളില്‍ ഇടിച്ചിറങ്ങി

വാഷിംഗ്ടണ്‍: യുഎസിലെ ജോര്‍ജിയയില്‍ ഹൈവേയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം വാഹനങ്ങളില്‍ ഇടിച്ചിറങ്ങി. ഗെയ്ന്‍സ് വില്ലില്‍ തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്.

പരിശീലന വിമാനമായ ഹോക്കര്‍ ബീച്ച്ക്രാഫ്റ്റ് ബിഇ-36ന് എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് പൈലറ്റ് ഹൈവേയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ലീ ഗില്‍മര്‍ മെമ്മോറിയല്‍ വിമാനത്താവളത്തില്‍ നിന്ന് കാന്റണിലെ ചെറോക്കി കൗണ്ടി റീജിയണല്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്.

വിമാനം പുറപ്പെട്ടതിന് തൊട്ടുപിന്നാലെ എഞ്ചിന്‍ തകരാര്‍ അനുഭവപ്പെട്ടതോടെ പൈലറ്റ് തിരിച്ചിറങ്ങാന്‍ ശ്രമിച്ചുവെങ്കിലും വിമാനത്താവളത്തിലെത്താന്‍ കഴിയാതെ റോഡില്‍ നിര്‍ബന്ധിത ലാന്‍ഡിംഗ് നടത്തുകയായിരുന്നു. വിമാനം ഹൈവേയില്‍ ഇറങ്ങുന്നതും വാഹനങ്ങളില്‍ ഇടിച്ച് അപകടം സംഭവിക്കുന്നതും സംബന്ധിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരക്കേറിയ ഹൈവേയിലേക്ക് വിമാനം ലാന്‍ഡ് ചെയ്യുന്നതും ഇതിനു പിന്നാലെ നിരവധി കാറുകളില്‍ ഇടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ വലത് ചിറക് ഒരു വാഹനത്തില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് റോഡ് അടച്ചു.

Plane crashes into multiple cars during emergency street landing in Georgia

Share Email
LATEST
More Articles
Top