ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുന്ന പിഎം കെയേഴ്‌സ് ഫണ്ട്, പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട് തുടങ്ങിയവയുമാി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ലോക്‌സഭയില്‍ അനുവദിക്കേണ്ടതില്ലെന്ന്പ്രധാനമന്ത്രിയുടെ ഓഫീസ്. ഇത് സംബന്ധിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റിനാണ് നിര്‍ദേശം നല്കിയിട്ടുളളത്. . ഈ ഫണ്ടുകളിലെ പണം സര്‍ക്കാരുമായി ബന്ധപ്പെട്ടതല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.
ലോക്‌സഭാ നടത്തിപ്പ് ചട്ടങ്ങളുമായി ബന്ധപ്പെട്ട റൂള്‍ 41(2) (viii), 41(2)(xvii) എന്നിവ പ്രകാരം ഫണ്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നടപടികളും അനുവദനീയമല്ലെന്നും . സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലാത്തതോ പ്രാഥമികമായി ഉത്തരവാദിത്വമില്ലാത്ത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുമായി ബന്ധപ്പെട്ടതോ ആയ ചോദ്യങ്ങള്‍ ഉന്നയിക്കരുതെന്നാണ് ഈ ചട്ടങ്ങളില്‍ പറയുന്നത്.
ഈ ഫണ്ടുകള്‍ പൊതുജനങ്ങള്‍ സ്വമേധയാ നല്‍കുന്ന സംഭാവനകള്‍ അടിസ്ഥാനമാക്കി രൂപീകരിച്ചവയാണെന്നും ഇവ സര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിന്റെ ഭാഗമല്ലെന്നുമാണ് വിശദീകരണം. , രാജ്യത്തെ ജനങ്ങള്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഈ ഫണ്ടുകളുടെ നടത്തിപ്പിനെക്കുറിച്ച് അറിയാന്‍ അവകാശമുണ്ടെന്നും അതിനാല്‍ ഈ വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നുമാണ് പ്രതിപക്ഷ തീരുമാനം.
PM CARES Fund should not be asked in Lok Sabha: Prime Minister’s Office
.













