പ്രധാനമന്ത്രി മോദിക്ക് മലേഷ്യയിൽ വമ്പൻ വരവേൽപ്പ്, ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണവും ഏറ്റുവാങ്ങി

പ്രധാനമന്ത്രി മോദിക്ക് മലേഷ്യയിൽ വമ്പൻ വരവേൽപ്പ്, ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണവും ഏറ്റുവാങ്ങി

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മലേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. ഇന്ത്യൻ ജനതയ്ക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മലേഷ്യയിൽ ഒരു കോൺസുലേറ്റ് കൂടി ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിമാനത്താവളത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. നാളെ ഇരു നേതാക്കളും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ വ്യാപാരം, സുരക്ഷ എന്നീ മേഖലകളിൽ സുപ്രധാന കരാറുകൾ ഒപ്പിടും. കഴിഞ്ഞ വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജ്ജിച്ചതായും അത് ഇനിയും വർദ്ധിപ്പിക്കുമെന്നും ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Share Email
LATEST
Top