പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ ഇന്ത്യ നിർണ്ണായക റോളിലേക്കോ? നരേന്ദ്ര മോദി ഉടൻ ഇസ്രായേൽ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്

പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ ഇന്ത്യ നിർണ്ണായക റോളിലേക്കോ? നരേന്ദ്ര മോദി ഉടൻ ഇസ്രായേൽ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ഇസ്രായേൽ സന്ദർശിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് മോദി ഇസ്രയേൽ സന്ദർശിക്കുക. ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മോദിയുടെ സന്ദർശനം പശ്ചിമേഷ്യൻ മേഖലയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മോദി കൂടിക്കാഴ്ച നടത്തും. യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നീ വിഷയങ്ങളായിരിക്കും ചർച്ചയിലെ പ്രധാന അജണ്ട. പാലസ്തീൻ അതോറിറ്റി നേതാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. സമാധാന ചർച്ചകളിൽ മധ്യസ്ഥന്റെ റോളിലേക്ക് ഇന്ത്യ എത്തുന്നു എന്നതിന്റെ സൂചനയായാണ് ഈ നയതന്ത്ര നീക്കം കാണപ്പെടുന്നത്.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പ്രതിരോധ-സാങ്കേതിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ ഗസ്സയിലെ മാനുഷിക പ്രതിസന്ധിയും ഇന്ത്യ ഉന്നയിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ വാർഷികത്തോടനുബന്ധിച്ചാണ് ഈ സന്ദർശനം ആസൂത്രണം ചെയ്യുന്നത്. മേഖലയിലെ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ മോദിയുടെ ഇടപെടലിനെ ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നു.

Share Email
LATEST
Top