ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍ നദിയില്‍ ഐസ് പാളിയില്‍ കുടുങ്ങിയ കഷണ്ടി കഴുകന് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥന്‍.ഐസില്‍ കുടുങ്ങിയ കഴുകനെ രക്ഷിക്കു മ്പോള്‍ കഴുകന്‍ ആക്രമിക്കുമോ എന്ന ചിന്തകളൊക്കെ മാറ്റിവെച്ചാണ് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഉദ്യോഗസ്ഥന്‍ മൈക്കല്‍ റുസ്സോ രക്ഷകനായി മാറിയത്.
അകലെ നിന്നു നോക്കിയപ്പോള്‍ അസാധാരണമായ എന്തോ ഒന്ന് കണ്ടെത്തി. വെളുത്ത തല ദൂരെ നിന്ന് കാണാന്‍ കഴിഞ്ഞു. അപ്പോള്‍ കുറച്ചുകൂടി അടുത്തേയ്്ക്ക് പോകാന്‍ തീരുമാനിച്ചു. തുടര്‍ന്ന് കുറച്ചു കൂടി അടുത്തെത്തിയപ്പോഴാണ് അത് ഒരു അമേരിക്കന്‍ കഷണ്ടി കഴുകനാണെന്നു മനസിലായതെന്നു ന്യൂയോര്‍ക്ക് പോലീസ് സ്റ്റേഷനിലെ ഹാര്‍ബര്‍ യൂണിറ്റില്‍ 16 വര്‍ഷമായി ജോലി ചെയ്യുന്ന റൂസോ പറഞ്ഞു,
ജലപാതകളില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ദുരിതത്തിലായ ബോട്ടര്‍മാര്‍, രോഗികളായ ക്രൂയിസ് കപ്പല്‍ യാത്രക്കാര്‍, നായ്ക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ എന്നിവയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഒരു കഷണ്ടി കഴുകനെ ആദ്യമാ യിട്ടായിരുന്നു ഇത്തരത്തില്‍ കാണുന്നതെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
മഞ്ഞുപാളിയില്‍ അകപ്പെട്ട് പരിക്കേറ്റ കഴുകന്‍ ഉച്ചത്തില്‍ കരയുന്നുണ്ടായിരുന്നു. മുറിവുകളില്‍ നിന്നും രക്തം പുറത്തേയ്ക്ക് വരുന്ന സ്ഥിതിയിലുമായിരുന്നു. കഴുകന്റെ നഖകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുമോ എന്ന ഭീതിയിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
ചിറകുകളും നഖങ്ങളും കുരുക്ക് ഉപയോഗിച്ച് കെട്ടി. തലയില്‍ ഒരു തുണി വച്ച് മൂടി. അതിനെ രക്ഷിക്കുന്ന തോന്നലാവുാം അത് ആക്രമണം നടത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഒരു അത്ഭുത ജീവിയാണ്. അതിന്റെ വലുപ്പവും ഭംഗിയുംഞങ്ങളെ അത്ഭുതപ്പെടുത്തിയെന്നു ഹാര്‍ബര്‍ യൂണിറ്റിലെ ഡിറ്റക്റ്റീവ് നിക്കോളാസ് മാര്‍ട്ടിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കഷണ്ടി കഴുകനെ ന്യൂജേഴ്സിയിലെ ഒരു വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുവന്നതാ യും അതിന്റെ അവസ്ഥ ഗുരുതരമായി തുടരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Police officer rescues bald eagle stuck in ice on Hudson River













