കാണാതായ ഒരാള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തിയ പോലീസ് ഒരു വീട്ടിനുള്ളില്‍ നിന്നും മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി

കാണാതായ ഒരാള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തിയ പോലീസ് ഒരു വീട്ടിനുള്ളില്‍ നിന്നും മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി

ഡെട്രോയിറ്റ്: ഡെട്രോയിറ്റില്‍ കാണാതായ ഒരാള്‍ക്കുവേണ്ടി പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ മരിച്ച മൂന്നുപേരും പുരുഷന്‍മാരാണ്. തെക്കുപടിഞ്ഞാറന്‍ ഡെട്രോയിറ്റിലെ എഡ്‌സെല്‍ സ്്ട്രീറ്റിലെ ഒരുവീട്ടിലാണ് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുന്‍ സൈനീകന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരാണ് മരണപ്പെട്ടത്.

ക്രൂരമായ ആക്രമണത്തിന് ഇരയായായാണ് മൂന്നുപേരും മരണപ്പെട്ടതെന്നു പോലീസ് വ്യക്തമാക്കി. കൊലപ്പെടുത്തിയ ശേഷം തുണി ഉപയോഗിച്ച് മൂടിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഈ വീട്ടില്‍ നിരവധി ആളുകള്‍ വന്നുപോകാറുള്ളതായി വിവരം ലഭിച്ചിട്ടുള്ളതായി പോലീസ് വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗം ഉള്ളതായി ചില സൂചനകള്‍ ലഭിച്ചതായും എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിലൂടെയേ വ്യക്തത വരികയുള്ളെന്നും പോലീസ് അറിയിച്ചു.

മരണപ്പെട്ടവര്‍ 65,66,72 എന്നിങ്ങനെ പ്രായത്തില്‍പ്പെട്ടവരാണ്. ഇന്നലെയാണ് മൂന്നുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ചൊവ്വാഴ്ച വൈകിയോ ബുധനാഴ്ച പുലര്‍ച്ചെയോ ആണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയതെന്നു അസിസ്റ്റന്റ് പോലീസ് മേധാവി ചാള്‍സ് ഫിറ്റ്സ്ജെറാള്‍ഡ് പറഞ്ഞു.
Police searching for a missing person found three bodies inside a house

Share Email
LATEST
Top