ബംഗ്ലാദേശിലെ ജയം: താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബംഗ്ലാദേശിലെ ജയം: താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മികച്ച  വിജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നേതാവ് താരിഖ് റഹ്മാനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിി. ജനാധിപത്യ ബംഗ്ലാദേശിനെ ഇന്ത്യ തുടര്‍ന്നും പിന്തുണയ്ക്കുമെന്ന് വ്യകതമാക്കി..300 അംഗ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയതായി ബിഎന്‍പി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ ആശംസാ സന്ദേശം

ബംഗ്ലാദേശിലെ പാര്‍ലമെന്റ് തിര ഞ്ഞെടുപ്പില്‍ ബിഎന്‍പിയെ നിര്‍ണാ യക വിജയത്തിലേക്ക് നയിച്ചതിന്  താരിഖ് റഹ്മാന്  ഊഷ്മളമായ അഭിനന്ദനങ്ങള്‍. ഈ വിജയം ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് നിങ്ങളുടെ നേതൃത്വത്തില്‍ ഉള്ള വിശ്വാസ ത്തെ കാണിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

ബിഎന്‍പി  അടുത്ത സര്‍ക്കാര്‍ രൂപീകരി ക്കാന്‍ തയ്യാറാണെന്ന് ബിഎന്‍പിയുടെ മീഡിയ സെല്‍ പറഞ്ഞു. 2024 ഓഗസ്റ്റില്‍ അവാമി ലീഗ് ഭരണകൂടത്തിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് 18 മാസം മുമ്പ് അധികാരമേറ്റ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂട ത്തിന് പകരമായി പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നതിനാണ് വോട്ടെടുപ്പ് നടന്നത്.

Prime Minister Narendra Modi congratulates Tariq Rahman on Bangladesh’s win

Share Email
LATEST
More Articles
Top