ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസില്‍’ ചേരാനുള്ള ക്ഷണം അവലോകനം ചെയ്തു വരികയാണെന്നു ഇന്ത്യ

ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസില്‍’ ചേരാനുള്ള ക്ഷണം അവലോകനം ചെയ്തു വരികയാണെന്നു ഇന്ത്യ

ന്യൂഡല്‍ഹി: ഗാസാ സമാധാന പദ്ധതിയുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ബോര്‍ഡ് ഓഫ് പീസില്‍ ചേരാനുളള ക്ഷണം പരിശോധിച്ചുവരികയാണെന്നു ഇന്ത്യ. പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ലക്ഷ്യമാക്കിയുള്ള പദ്ധതികളോട് ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധത പുലര്‍ത്തിയിട്ടുണ്ടെന്നും ബോര്‍ഡ് ഓഫ് പീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ന്യൂഡല്‍ഹി വ്യക്തമാക്കി.

ഇതിനിടെ ഈ മാസം 19 നടക്കാനിരിക്കുന്ന ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ ഇന്ത്യ പങ്കെടുക്കുമോ എന്നു വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ ചേരാനുള്ള ക്ഷണം യുഎസ് സര്‍ക്കാരില്‍ നിന്നും ലഭിച്ചതായും അത് പരിശോധിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഗാസ ഉള്‍പ്പെടെ മുഴുവന്‍ മേഖലയിലും ദീര്‍ഘകാലവും നിലനില്‍ക്കുന്നതുമായ സമാധാനത്തിന് വഴിയൊരുക്കുന്ന അത്തരം എല്ലാ സംരംഭങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘Proposal Under Review’: India On US Invite To Join Trump’s ‘Board of Peace’

Share Email
LATEST
Top