വിശ്വാസ സംരക്ഷണം എന്നീ വിഷയങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പ് നേരിടും : രാജീവ്‌ ചന്ദ്രശേഖർ

വിശ്വാസ സംരക്ഷണം എന്നീ വിഷയങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പ് നേരിടും : രാജീവ്‌ ചന്ദ്രശേഖർ


തിരുവനന്തപുരം : കേരളത്തിൽ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ വികസനം, വിശ്വാസ സംരക്ഷണം എന്നീ വിഷയങ്ങൾ ഉയർത്തികൊണ്ട് നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് എൻഡിഎയ്ക്ക് നിർണായകമാണെന്നും കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാൻ വേണ്ടി എൻഡിഎ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് മികച്ച വിജയമുണ്ടാകും. വിവാദമല്ല, വികസനമാണ് മുന്നോട്ട് വയ്ക്കുന്നത്. എൻഡിഎ മുന്നണി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങിക്കഴിഞ്ഞു.യുഡിഎഫും എൽഡിഎഫും ഇതുവരെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലും തുറന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസം വന്നുവെന്നും നാട്ടിൽ മാറ്റം കൊണ്ടുവരും, വിശ്വാസം സംരക്ഷിക്കുന്നതിൽ പാർട്ടി മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
LATEST
More Articles
Top