വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാനില്‍ ഭരണമാറ്റം ഉണ്ടാവണമെന്ന ആവശ്യം വീണ്ടും ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നോര്‍ത്ത് കരോലിനയിലെ ഫോര്‍ട്ട് ബ്രാഗില്‍ സൈനികരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ട്രംപിന്റെ പ്രതികരണം.
ഇറാനില്‍ സൈനീക നടപടി ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഇറാനില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം ടെഹ്റാനിലെ അധികാര മാറ്റമായിരി ക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനെതിരേയുള്ള അമേരിക്കന്‍ നടപടി കൂടുതല്‍ കര്‍ക്കശമാക്കുമെന്ന സൂചനയാണ് ട്രംപിന്റെ ഈ വാക്കുകളിലൂടെ പുറത്തുവരുന്നത്.
അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുകയും സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനില്‍ ഭരണമാറ്റത്തിനുള്ള സാധ്യത പരസ്യമായി ഉയര്‍ത്തുകയാണ്. ഇറാനുമായുള്ള ചര്‍ച്ചകള്‍ വേണ്ട വിധത്തില്‍ പുരോഗമിക്കാത്തതിനു പിന്നാലെയാണ് ട്രംപ് അതിശക്തമായ നിലപാടുമായി രംഗത്തു വന്നത്.
ഇറാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ആയിരക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെട്ടതായും ഇതിനു അറുതി വരുത്തണമെന്നും പറഞ്ഞ ട്രംപ് നിലവിലെ ഭരണാധികാരിയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് മറുപടി നല്കിയില്ല. മിഡില്‍ ഈസ്റ്റിലേക്ക് രണ്ടാമത്തെ യുഎസ് വിമാനവാഹിനിക്കപ്പല്‍ സംഘത്തെ വിന്യസിക്കുന്നതായി സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ ഈ പ്രതികരണം.
നിലവില്‍ ഇറാനുമായി നടക്കുന്ന ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ സൈനീക നടപടികള്‍ ഉണ്ടാവുമെന്ന സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്. ലോത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് കരീബിയനില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്ക് മാറ്റുന്നു. യുഎസ്എസ് എബ്രഹാം ലിങ്കണോടൊപ്പം ഈ വിമാന വാഹിനി കപ്പലും അണിനിരക്കും.
Regime change is the best thing that could happen in Iran: Trump












