ട്രംപിന്റെ  വസതിയിൽ ആക്രമണം നടത്താൻ ശ്രമിച്ച യുവാവിനെ ദിവസങ്ങൾക്കു മുമ്പ് കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു 

ട്രംപിന്റെ  വസതിയിൽ ആക്രമണം നടത്താൻ ശ്രമിച്ച യുവാവിനെ ദിവസങ്ങൾക്കു മുമ്പ് കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു 

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ  വസതിയിൽ ആക്രമണം നടത്താൻ ശ്രമിച്ച യുവാവിനെ ദിവസങ്ങൾക്കു മുമ്പ് കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നതായി റിപ്പോർട്ട്.. ട്രംപിന്റെ എ ലാഗോ എസ്റ്റേറ്റിലെ  വസതിയിൽ  അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നതിനിടെ  വെടിയേറ്റു മരിച്ച  ഓസ്റ്റിൻ ടക്കർ മാർട്ടിനെന്ന 21 കാരനെ കാണാനില്ലെന്ന് ദിവസങ്ങൾക്ക് മുമ്പ് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

ആക്രമണത്തിന് തുനിഞ്ഞ യുവാവ് ചിത്രങ്ങൾ വരയ്ക്കുന്നതിൽ ഏറെ ശ്രദ്ധേയനായിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഞായറാഴ്‌ച രാവിലെ മാർ-എ-ലാഗോയിലെ ആഭ്യന്തര സുരക്ഷാ വലയം ഭേദിച്ചു മുന്നോട്ടു നീങ്ങിയ യുവാവിനെ  യുഎസ് സീക്രട്ട് സർവീസ് ഏജൻ്റുമാരാണ് വെടിവെച്ചത്.

തോക്കുമായി  മാർട്ടിൻ  അതീവസുരക്ഷാ മേഖലയിലേക്ക് വാഹനം ഓടിച്ചു കയ റ്റിയതായി അധികൃതർ വ്യക്തമാക്കി. ഇയാളെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ വസ്തുക്കൾ താഴെയിടാൻ ആവശ്യപ്പെട്ടു എന്നാൽ ഇയാൾ തോക്ക് ഉദ്യോഗസ്ഥർക്ക് നേരെ ഉയർത്തുകയായിരുന്നു ഇതിനു പി ന്നാലെയാണ് ഉദ്യോഗസ്ഥർ ഇയാളെ വെടി വെച്ച് വീഴ്ത്തിയത് 

മാർട്ടിന്റെ സോഷ്യൽ മീഡിയ അക്കൗ ണ്ടു കളിൽ  ഉൾപ്പെടുത്തിയിരുന്ന ചിത്ര ങ്ങളിൽ കൂടുതലും ഗോൾഫ് കളിയുമായി ബന്ധ പ്പെട്ടവയായിരുന്നു. ഇതിൽ തന്നെ കൂടു തലും മാർട്ടിൻ സ്വന്തമായി വരച്ച ചിത്ര ങ്ങളും ആയിരുന്നു. മാർട്ടിൻ വന്ന വാഹ നത്തിൽ നിന്ന് തോക്കിന്റെ കവർ കണ്ടെ ത്തി. 

Relatives reported the young man who attempted to attack Trump’s residence missing days ago.

Share Email
LATEST
Top