മോസ്‌കോ: ഭീകരവിരുദ്ധ നിലപാടില്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്ക് റഷ്യയുടെ പിന്തുണ. ഭീകരവിരുദ്ധ പോരാട്ടം, ഊര്‍ജ സുരക്ഷ, ഉള്‍പ്പെടെയുളള വിഷ/ങ്ങളില്‍ റഷ്യ ഇന്ത്യയെ സജീവമായി പിന്തുണയ്ക്കുമെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് വ്യക്തമാക്കി.
ബ്രിക്‌സ് അധ്യക്ഷസ്ഥാനം ഈ വര്‍ഷം ആദ്യം ഇന്ത്യ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് റഷ്യ രംഗത്തു വന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണഅ ബ്രിക്‌സ പട്ടികയില്‍ ഉള്ളത്. അമേരിക്കയും റഷ്യയും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ അമേരിക്ക ഇന്ത്യയുമായി വ്യാപാര കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യ ഇപ്പോള്‍ ഈ പ്രതികരണം നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ടിവി ബ്രിക്‌സ് ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് ലാവ്റോവ് ഇന്ത്യയുടെ നേതൃത്വത്തെയും മുന്‍ഗണനകളെയും പ്രശംസിച്ചത്. ഇന്ത്യ ബ്രിക്‌സ് അധ്യക്ഷപദവിയില്‍ മികച്ച ഒരു അജണ്ടയാണ് അവതരിപ്പിക്കുന്നത്. അതിനെ സജീവമായി പിന്തുണയ്ക്കും അദ്ദേഹം പറഞ്ഞു.
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന ശക്തമായ ഊന്നല്‍ വിവിധ പ്രദേശങ്ങളിലെ സുരക്ഷാ ആശങ്കകളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ലാവ്റോവ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലും അതിന്റെ അതിര്‍ത്തികളിലും, ഇന്ത്യപാകിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ ഇടനാഴിയിലും മറ്റ് പല പ്രദേശങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ബ്രിക്‌സ് അജണ്ടയിലെ പ്രധാന പ്രഖ്യാപനങ്ങളായ ഭക്ഷ്യ, ഊര്‍ജ്ജ സുരക്ഷയെക്കുറിച്ചും ലാവ്റോവ് പ്രതികരിച്ചു . ‘ആഗോള ഊര്‍ജ്ജ മേഖലയില്‍ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നടപടികളുടെ പശ്ചാത്തലത്തില്‍ ഊര്‍ജ്ജ സുരക്ഷ വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര ധാരണ പ്രകാരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ യുഎസ് സമ്മതിച്ചതിനു പിന്നാലെയാണ് ഈ നിരീക്ഷണമെന്നത് ശ്രദ്ധേയമാണ്.
Russia supports India in its anti-terrorism stance











