മോസ്കോ: സുരക്ഷാ വിഷയങ്ങളിൽ പാക്കിസ്ഥാന് പൂർണ്ണ പിന്തുണ നൽകി റഷ്യരംഗത്ത് എത്തിയത് സജീവ ചർച്ചയാ കുന്നു. ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യ – പാക്കിസ്ഥാനോട് കൂടുതൽ അടുക്കുന്നതായ റിപ്പോർട്ടുകൾ പുറത്തു വരുന്നു.
ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തെ അപലപിച്ച് രംഗ ത്തു വന്ന റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ആക്രമണത്തെ മൃഗീയമെന്ന് വിശേഷിപ്പിച്ചു, വ്യാപാരകരാർ പ്രഖ്യാപിച്ച് ഇന്ത്യ യുഎസുമായി അടുക്കുന്ന സമയത്താണ് റഷ്യയുടെ പുതിയ നീക്കം.
ഇന്ത്യ – യുഎസ് വ്യാപാര കരാറിന് പിന്നാലെ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പി ക്കാൻ ഇന്ത്യ ശ്രമിക്കുന്നെന്ന റിപ്പോർ ട്ടുകൾക്കിടെയാണിത് ഇസ്‌ലാമാബാദിലെ ആരാധനാലയത്തിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 36 പേർ കൊല്ല പ്പെട്ടിരു ന്നു. ഇതിൽ അനുശോചനം രേഖപ്പെടു ത്തിക്കൊണ്ടായിരുന്നു പുടിൻ്റെ സന്ദേശം.
ഷെഹ്‌സാദ് ടൗൺ മേഖലയിലുളള തർലായ് ഇമാംബാർഗയിലാണ് സ്ഫോട നമുണ്ടായത്. ഇരകളോടും പാകിസ്താൻ ജനതയോടും ഐക്യദാർഢ്യം പ്രഖ്യാപി ക്കുന്നതായും റഷ്യ പ്രതികരിച്ചു.
പുടിൻ്റെ അനുശോചന സന്ദേശത്തിനു പിന്നാലെ ഇന്ത്യ – യുഎസ് വ്യാപാര കരാർ റഷ്യയെ പാകിസ്താനുമായി അടുപ്പിക്കാൻ പ്രേരിപ്പിക്കുമോ എന്ന ചർച്ചകൾ സജീവ മാണ്. റഷ്യയുമായി ബന്ധം സ്ഥാപിക്കാൻ കുറച്ചു നാളായി പാക് പ്രധാനമന്ത്രി ഷ ഹ്ബാസ് ഷെരീഫ് ശ്രമിക്കുന്നുണ്ടായിരുന്നു.
Russia supports Pakistan on security issues











