കീവ്: യുക്രയിനു നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുടുംബത്തില്‍ പിതാവും മൂന്നു കുട്ടികളും കൊല്ലപ്പെട്ടു. ഗര്‍ഭണിയായ മാതാവിന് ഗുരുതരമായി പരിക്കേറ്റു. യുക്രയിനിലെ ഖാര്‍കിവ് മേഖലയിലെ ഒരു വീട്ടിലേക്കാണ് ഒരു റഷ്യന്‍ ഡ്രോണ്‍ പതിച്ചത്.
35 ആഴ്ച ഗര്‍ഭിണിയായ മാതാവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഡ്രോണ്‍ ആക്രമണത്തില്‍ തീപടര്‍ന്ന് വീട് പൂര്‍ ണമായും നശിച്ചു. വീട്ടിനുള്ളില്‍ ഉണ്ടായി രുന്ന എല്ലാവരും ഈ അവശിഷ്ടങ്ങൾക്ക് ഇടയില്‍ കുടുങ്ങിപ്പോയതായി ഖാര്‍കിവ് റീജിയണല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.
34 വയസുള്ള അച്ഛനും മൂന്ന് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് വയസ്സുള്ള ഇരട്ട ആണ്‍കുട്ടികളും ഒരു വയസ്സുള്ള സഹോദരിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവ ര്‍ത്തകര്‍ അമ്മയെ അവശിഷ്ടങ്ങളില്‍ നിന്ന് ജീവനോടെ പുറത്തെടുത്തതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ നിലയിലുള്ള ഇവരുടെ തലച്ചോറിനും ക്ഷതമേറ്റു.
ഖാര്‍കിവ് പട്ടണമായ ബൊഹോദുഖിവില്‍ ആക്രമണം നടത്തിയ ഡ്രോണ്‍ ഇറാനിയന്‍ ഷാഹിദ് ഡ്രോണിന്റെ റഷ്യന്‍ നിര്‍മ്മിത പതിപ്പായ ഗെരാന്‍-രണ്ട് ആണെന്ന് യുക്രയി ന്‍ അധികൃതര്‍ വ്യ്ക്തമാക്കി.
റഷ്യ ഉക്രെയ്‌നില്‍ 129 ദീര്‍ഘദൂര ഡ്രോ ണുകള്‍ വിക്ഷേപിച്ചതായി ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു.
Russian drone kills a father and 3 children in Ukraine, pregnant mother badly injured













