കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരർക്കും ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാ ണുള്ളത് എന്ന വാദം കോടതി അംഗീകരിച്ചായിരുന്നു അറസ്റ്റിലായി 41 ദിവസത്തിൽ കണ്ഠരര് രാജീവര് ജയിലിനു പുറത്തേക്ക് വരുന്നത്
സ്വർണ്ണക്കൊ ള്ളയുമായി നേരിട്ട് ബന്ധമു ണ്ടെ ന്ന് തെളിയിക്കാൻ തെളിവുക ൾ ഇല്ലെന്നാണ് കോടതി വിലയിരുത്തൽ. കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.തന്ത്രിക്ക് സ്വര്‍ണ ക്കൊള്ള യില്‍ നിര്‍ണായക പങ്കുണ്ടെന്നും, ജാമ്യം അനുവദിക്കരുതെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാ ക്കിയിരുന്നു. എന്നാല്‍ പ്രോസിക്യൂ ഷന്റെ ആവശ്യം കോടതി തള്ളി തന്ത്രിക്ക് ജാമ്യംഅനുവദിക്കുകയായിരുന്നു.
Sabarimala gold case: Thantri Kantarar Rajeevarum out of jail













