ശബരിമല സ്വര്‍ണക്കൊള്ള: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ നാടകീയ രംഗങ്ങള്‍

ശബരിമല സ്വര്‍ണക്കൊള്ള: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളവിഷയത്തില്‍ നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധം അതിശക്തമാക്കി പ്രതിപക്ഷം. സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കടക്കാന്‍ പ്രതിപക്ഷാംഗങ്ങള്‍ ശ്രമിച്ചു. ഇതിനിടെ പ്രതിപക്ഷത്തിന്റെ ബാനറുകളും പ്ലക്കാര്‍ഡുകളും വാച്ച് ആന്‍ഡ് വാര്‍ഡിനെക്കൊണ്ട് സ്പീക്കര്‍ നീക്കം ചെയ്യിച്ചു. ഇതോടെ പ്രതിപക്ഷം. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള പോര്‍വിളിയെത്തുടര്‍ന്ന് സഭ സ്തംഭിച്ചു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ചേംബറിനെ വളഞ്ഞു.

സ്വര്‍ണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ബാനര്‍ താഴ്ത്തണമെന്നും ഇല്ലെങ്കില്‍ പിടിച്ചുമാറ്റുമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുന്നറിയിപ്പ് നല്‍കി. യുഡിഎഫ് എംഎല്‍എ ടി വി ഇബ്രാഹിമും സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കയറാന്‍ ശ്രമിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം വഴി മുട്ടിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് എസ്ഐടി അന്വേഷണം പ്രതിസന്ധിയിലായത്. പ്രതികളെക്കൂടി പുറത്തിറങ്ങാന്‍ സഹായിക്കുന്ന തരത്തില്‍, അപകടകരമായ നിലയിലേക്ക് അന്വേഷണം വഴിമുട്ടി നില്‍ക്കുക യാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Sabarimala gold loot: Dramatic scenes during opposition protest in the Assembly
Share Email
LATEST
Top