ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഇഡി

ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഇഡി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദേവസ്വംബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീ ഉള്‍പ്പെടെയുള്ളവരെ ഇ.ഡി വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യമെന്നാണ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പോറ്റിയുമായി അടുപ്പമുള്ള പല ഉന്നതരേയും ഇഡി ചോദ്്യം ചെയ്യും.

സ്വര്‍ണക്കൊള്ള ഇടപാടിലെ ഇടനിലക്കാരനായ കല്‍പേഷ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീ എന്നിവര്‍ ചോദ്യം ചെയ്യലിനു കൊച്ചി ഇഡി ഓഫീസില്‍ ഹാജരായേക്കും. ജയശ്രീയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഇവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു.

അന്വേഷണവുമായി സഹകരിക്കുമെന്ന വ്യവസ്ഥയിലായിരുന്നു നടപടി. സ്വര്‍ണ്ണക്കൊള്ളയുടെ മറവില്‍ കള്ളപ്പണ ഇടപാട് കൂടി നടന്നിട്ടുണ്ടോ എന്നതിലാണ് ഇഡി അന്വേഷണം. നടന്‍ ജയറാമിനും അടുത്ത ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

Sabarimala gold robbery: ED to question more people

Share Email
Top