ശബരിമല സ്വർണ്ണ കേസ് : തന്ത്രി കണ്ഠര് രാജീവർ ക്കെതിരെ അന്വേഷണ സംഘം; ജാമ്യാപേക്ഷയെ എതിർത്ത് ഹൈക്കോടതിയിൽ റിപ്പോർട്ട്

ശബരിമല സ്വർണ്ണ കേസ് : തന്ത്രി കണ്ഠര് രാജീവർ ക്കെതിരെ അന്വേഷണ സംഘം; ജാമ്യാപേക്ഷയെ എതിർത്ത് ഹൈക്കോടതിയിൽ റിപ്പോർട്ട്

ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി പ്രത്യേക അന്വേഷണസംഘം (SIT) ഹൈക്കോടതിയിൽ. തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ, കേസിൽ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പോലീസ് വ്യക്തമാക്കുന്നു. സ്വർണ്ണം മോഷ്ടിക്കപ്പെട്ട വിവരം തന്ത്രിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്നും എന്നാൽ ഇത് മറച്ചുവെക്കാൻ അദ്ദേഹം ബോധപൂർവ്വം ഇടപെട്ടുവെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

സ്വർണ്ണത്തിന് പകരമായി വ്യാജനിർമ്മിതികൾ വെച്ചതിൽ തന്ത്രിക്ക് പങ്കുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. കേസിൽ തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇപ്പോൾ ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തന്ത്രിയുടെ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതിൽ നിന്നും സംശയാസ്പദമായ വിവരങ്ങൾ ലഭിച്ചതായും പോലീസ് അറിയിച്ചു.

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമാണ് താൻ ശ്രദ്ധിച്ചിരുന്നതെന്നുമാണ് തന്ത്രിയുടെ വാദം. ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥരുടെ വീഴ്ചകൾ തനിക്ക് മേൽ കെട്ടിവെക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു. തന്ത്രിയുടെ ജാമ്യാപേക്ഷയിൽ കോടതി വരുംദിവസങ്ങളിൽ വിശദമായ വാദം കേൾക്കും. കേസിലെ മറ്റു പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥരെയും പോലീസ് ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.

Share Email
LATEST
More Articles
Top