ലിബിയന്‍ മുന്‍ ഏകാധിപതി ഗദ്ദാഫിയുടെ മകന്‍ സൈഫ് ഗദ്ദാഫി കൊല്ലപ്പെട്ടു

ലിബിയന്‍ മുന്‍ ഏകാധിപതി ഗദ്ദാഫിയുടെ മകന്‍ സൈഫ് ഗദ്ദാഫി കൊല്ലപ്പെട്ടു

സിന്താര്‍(ലിബിയ): ലിബയിന്‍ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ മകനും രാഷ്ട്രീയ പിന്‍ഗാമിയുമായ സൈഫ് അല്‍ ഇസ്ലാം ഗദ്ദാഫിയെ വെടിവെച്ചു കൊന്നു. . പടിഞ്ഞാറന്‍ ലിബിയയിലെ സിന്താന്‍ നഗരത്തിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ നാലംഗ സായുധ സംഘം സൈഫിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

ചൊവ്വാഴ്ച അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ ഓഫീസ് മേധാവിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.ആരാണ് ഈ കൊലപാതകത്തിന് പിന്നിലെന്നോ ആക്രമണത്തിന്റെ ഉദ്ദേശമെന്താണെന്നോ ഉള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

മുഅമ്മര്‍ ഗദ്ദാഫിയുടെ ഭരണകാലത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു സൈഫ് ഗദ്ദാഫി. 2011-ല്‍ ഗദ്ദാഫി ഭരണകൂടത്തെ താഴെയിറക്കിയ വിപ്ലവത്തിന് ശേഷം ഒളിവില്‍ പോവുകയായിരുന്നു. 2011-ല്‍ പിടിക്കപ്പെട്ട അദ്ദേഹം പത്ത് വര്‍ഷത്തോളം സിന്താനിലെ തടവിലായിരുന്നു. പിന്നീട് മോചിപ്പിക്കപ്പെട്ട ശേഷമാണ് അദ്ദേഹം വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയത്.

ലിബിയയുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സൈഫ് നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ലിബിയയുടെ കൂട്ട നശീകരണ ആയുധങ്ങള്‍ ഉപേക്ഷിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കും 1988-ലെ ലോക്കര്‍ബി വിമാന സ്‌ഫോടനത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാര ചര്‍ച്ചകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

Saif Gaddafi, son of former Libyan dictator Gaddafi, killed
Share Email
LATEST
Top