കാനഡയില്‍ സ്‌കൂളില്‍ വെടിവെയ്പ്: ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു ;25 പേര്‍ക്ക് പരിക്കേറ്റു

കാനഡയില്‍ സ്‌കൂളില്‍ വെടിവെയ്പ്: ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു ;25 പേര്‍ക്ക് പരിക്കേറ്റു

ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ സ്‌കൂളിലുണ്ടായ വെടിവെയ്പില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. 25 ലധികം പേര്‍ക്ക് പരിക്കറ്റുു. ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളിലാണ്് വെടിവെയ്പ് ഉണ്ടായത്. അക്രമി എന്ന് സംശയിക്കുന്ന വ്യക്തിയും കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കി.

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ ഞെട്ടിക്കുന്ന ക്രൂരകൃത്യം നടന്നത്. സംഭവസ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണെന്നു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി ബുധനാഴ്ച്ച ഉച്ചയ്ക്ക് 1.20-ഓടെ ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളില്‍ വെടിവെപ്പ് നടക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആര്‍സിഎംപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആക്രമണത്തിന്റെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഔദ്യോഗിക വിവരങ്ങള്‍ പങ്കുവെക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.

അക്രമി എന്ന് സംശയിക്കുന്ന ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ആക്രമണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണെന്നു പോലീസ് സര്‍ജന്റ് ക്രിസ് ക്ലാര്‍ക്ക് അറിയിച്ചു.
ടംബ്ലര്‍ റിഡ്ജ് മേഖലയിലുളളവര്‍ വീടിനുള്ളില്‍ തന്നെ തുടരാനും വീടുകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ പുറത്തിറങ്ങരുതെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ടംബ്ലര്‍ റിഡ്ജിലേക്ക് വിന്യസിച്ചിട്ടുണ്ട്.

School shooting in Canada: Nine killed, 25 injured

Share Email
LATEST
Top