സിയാറ്റില്‍ : റോഡ് മുറിച്ചു കടക്കുന്ന തിനിടെ അമിതവേഗത്തില്‍ വന്ന വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 29 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കി ഒത്തു തീര്‍പ്പ്.
2023-ല്‍ പോലീസ് ഉദ്യോഗസ്ഥന്‍ അമിതവേഗത്തില്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയായ 23 കാരി യായ ജാഹ്നവി കാണ്ടുലയുടെ കുടംബ ത്തിനാണ് 29 മില്യണ്‍ ഡോളര്‍ നഷ്ടപരി ഹാരം നല്കാന്‍ സിയാറ്റില്‍ നഗരാധികൃതര്‍ തയാറായത്. പോലീസ് ഓഫീസര്‍ കെവിന്‍ ഡേവ് ആണ് വാഹനം ഓടിച്ചത്. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയുടെ സിയാ റ്റില്‍ കാമ്പസില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോ ളജിയില്‍ ബിരുദാനന്തര ബിരുദധാ രിയായിരുന്നു ജാഹ്നവി.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കിംഗ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ ഒത്തുതീര്‍പ്പ് നോട്ടീസ് ഫയല്‍ ചെയ്ത തെന്നു പ്രാദേശിക വാര്‍ത്താ വെബ്സൈ റ്റായ പബ്ലികോള റിപ്പോര്‍ട്ട് ചെയ്തു. കാണ്ടുലയെ വാഹനമിടച്ചതിനു പിന്നാലെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായതായും അന്വേഷണം വേണമെന്നും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ആവശ്യപ്പെട്ടിരുന്നു.
അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്ത ഡ്രൈവിംഗ് ഓഫീസ റെപുറത്താക്കുകയും 5,000 ഡോളര്‍ പിഴ അടയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു.
ഒത്തുതീര്‍പ്പ് തുകയുടെ ഏകദേശം 20 മില്യണ്‍ ഡോളര്‍ നഗരത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുമെന്നാണ കണക്കാക്കുന്നത്.
Seattle reaches $29M settlement with family of grad student from India struck and killed by officer











