അമേരിക്ക – ഇറാൻ ആണവചർച്ച രണ്ടാംഘട്ടം നാളെ ജനീവയിൽ

അമേരിക്ക – ഇറാൻ ആണവചർച്ച രണ്ടാംഘട്ടം നാളെ ജനീവയിൽ

ജനീവ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥയ്ക്ക് അയവു വരുത്തുന്ന തിനായി രണ്ടാംഘട്ട ചർച്ച നാളെ നടക്കും ആസ്ഥാനമായ ജനതയിലാണ് ചർച്ചയ്ക്ക് വേദിയൊരുക്കിയത് ഇതിനിടെ ഇറാനി മേഖലയിൽ കൂടുതൽ സേനാവിന്യാസം അമേരിക്ക നടത്തി മറ്റൊരു വിമാന വാഹിനി കപ്പൽ കൂടി മധ്യേഷ്യയിലേക്ക് അമേരിക്ക അയച്ചു.

ഒമാന്റെ മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള ചർച്ച നടക്കുന്നത്. ആണവ പ്രശ്‌നത്തിൽ പരിഹാരം തേടി ഇറാനും യുഎസുമായുള്ള ചർച്ചയുടെ രണ്ടാം ഘട്ടം നാളെ നടക്കുമെന്നു സ്വിസ് വിദേശകാ ര്യമന്ത്രാലയം അറിയിച്ചു.  യുഎസിൻ്റ പശ്‌ചിമേഷ്യാ പ്രതിനിധികളായ സ്റ്റ‌ീവ് വിറ്റ്കോഫും ജാറദ് കുഷ്‌നറും അമേ രിക്കയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇറാന്റെ ആണവ പദ്ധതി,  ഊർജം, ഖനനം, വിമാന ഇടപാട് എന്നിവയും ചർച്ചാവി ഷയമാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക നയതന്ത്ര വിഭാഗം ഡപ്യൂട്ടി ഡയറക്‌ടർ ഹമീദ് ഗൻബാരി പറഞ്ഞു.

യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധ ങ്ങളിൽ ഇളവുവരുത്തിയാൽ ആണവപ ദ്ധതിയിലും ചില വിട്ടുവീഴ്ച‌ കളാകാമെന്നു ഡപ്യൂട്ടി വിദേശകാര്യ മന്ത്രി മജീദ് തക്‌ത് റാവൻജി വ്യക്തമാക്കി. . ഇരുകൂട്ടർക്കും ഗുണകരമാകുന്ന ഉടമ്പടി യാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. . ഇതിനിടെ, ലോകത്തെ ഏറ്റവും വലിയ വിമാനവാ ഹിനിയായ യുഎസ്എസ് ജെറാൾഡ് ആർ. ഫോഡ് കരീബിയൻ തീരത്തുനിന്ന് പശ്ചിമേഷ്യയിലേക്കു തിരിച്ചു

Second round of US-Iran talks to begin in Geneva tomorrow

Share Email
Top