ശസ്ത്രക്രിയയ്ക്കിടയിലെ ഗുരുരത വീഴ്ച്ച: പ്രതിഷേധം ശക്തമാക്കി യുവജന സംഘടനകള്‍; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഉഷയെ ശസ്ത്രക്രിയ ചെയ്തത് ഡോ. ഷാദിദയെന്ന് കോളജ് അധികൃതര്‍

ശസ്ത്രക്രിയയ്ക്കിടയിലെ ഗുരുരത വീഴ്ച്ച: പ്രതിഷേധം ശക്തമാക്കി യുവജന സംഘടനകള്‍;  ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഉഷയെ ശസ്ത്രക്രിയ ചെയ്തത് ഡോ. ഷാദിദയെന്ന് കോളജ് അധികൃതര്‍

ആലപ്പുഴ: രോഗിയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് അധികൃതര്‍.വയറ്റില്‍ മുഴയുമായാണ് ഉഷ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ വന്നതെന്നും വളരെ വലിയ മുഴ ആയതിനാല്‍ സര്‍ജറി നടത്തിയെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍. ബി പത്മകുമാര്‍ പറഞ്ഞു.

സര്‍ജറി നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിതയാണ് നടത്തിയതെന്നും കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാര്‍ വ്യക്തമാക്കി. സര്‍ജറി നടന്നത് കോവിഡ് സമയത്താണ്. 2021 മേയ് 10 നാണ് ആദ്യ ചികിത്സ നടത്തിയത്.12 ന് സര്‍ജറി നടന്നു. . 15-ാം തിയ്യതി ഡിസ്ചാര്‍ജ് ചെയ്തു. ഉഷ പിന്നീട് ആശുപത്രിയില്‍ എത്തിയില്ല. സംഭവം നിര്‍ഭാഗ്യകരമാണ്. നാലംഗ സംഘം ഇക്കാര്യം അന്വേഷിക്കും. അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കും.

സര്‍ജറിക്ക് നേതൃത്വം നല്‍കിയത് ഡോക്ടര്‍ ഷാഹിതയാണെന്നും ഡോക്ടര്‍ ഇപ്പോഴും സര്‍വീസിലുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ ചികിസ്താ പിഴവിനെതകിരേ പ്രതിഷേധം ശക്തമായി. ആശുപത്രി അധികൃതര്‍ പത്രസമ്മേളനം നടത്തുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.. തുടര്‍നന് പോലീസ് എത്തിയാണ് ഇവരെ നീക്കം ചെയ്തത്.

Serious fall during surgery: Youth organizations intensify protest; College authorities say Dr. Shadida performed Usha’s surgery at Alappuzha Medical College

Share Email
LATEST
Top