തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് ഉണ്ടായ രണ്ട് അപകടങ്ങളിലായി ഏഴ് ജീവനുകൾ നഷ്ടമായി.തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപക ടത്തിൽ മൂന്നു പേരും, കോഴിക്കോട് നല്ലളം മോഡേൺ ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേരും മരിച്ചു.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കരമന യിലെ അപകടമുണ്ടായത്. ബൈക്ക് ഫൂട്‌പാത്തിൽ ഇടിക്കുകയായിരുന്നു. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതരസംസ്ഥാനത്തൊഴിലാളിയായ റ്വിതിക് എന്നിവരാണ് മരിച്ചത്. മൂന്നുപേരും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്.
കോഴിക്കോട് നല്ലളം മോഡേൺ ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മറ്റു നാലുപേർ മരിച്ചത്. .വിനിൽ, അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. കാറിൽ അഞ്ചുപേർ ഉണ്ടായിരുന്നു. ഒരാൾക്ക് പരിക്കുണ്ട്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. രാമനാട്ടുകര, ഫാറൂഖ് കോളേജ് സ്വദേശിക ളാണ് മരണപ്പെട്ടത്.
Seven lives lost in two road accidents in the state













