ബാംഗളൂര്‍: ബാംഗളൂരില്‍ വാഹനാപകടത്തില്‍ ആറു മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഹൊസ്‌കോട്ടെ-ദാബാസ്പേട്ട് ദേശീയപാതയിലാണ് അപകടമുണ്ടായത്. ട്രക്കും രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ചാണ് വലിയ അപകടെ സംഭവിച്ചത്. ദേശീയപാത 648 ല്‍ ഇന്നു പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
ഹൊസ്‌കോട്ടെയ്ക്ക് സമീപം സത്യവര ഗ്രാമത്തിലുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായതായി പോലീസ് സ്ഥിരീകരിച്ചു. ദേവനഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന എക്‌സ് യു വി കാര്‍ മുന്നില്‍ പോവുകയായിരുന്ന ബൈക്കില്‍ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സമീപത്തെ ട്രക്കിലേക്ക് ഇടിച്ചു കയറി.
പിന്നാലെ വന്ന മറ്റൊരു കാറും ഈ അപകടത്തില്‍പ്പെട്ടു. എക്‌സ് യു വി കാറിലുണ്ടായിരുന്ന ആറ് പേരും ബൈക്ക് യാത്രക്കാരനുമാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ ഹൊസ്‌കോട്ടെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Seven people die in a road accident in Bangalore: Six Malayalis among the dead













