ഷാര്‍ജ: റമദാന്‍ മാസത്തില്‍ ഷാര്‍ജയിലെ തടവുകാരെ മോചിപ്പിച്ചു പ്രഖ്യാപനം നടത്തി ഷാര്‍ജ ഭരണാധികാരി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 738 തടവുകാര്‍ക്ക് മാപ്പ് നല്‍കി .
തടവുകാരുടെ നല്ല പെരുമാറ്റവും നന്മയിലേക്കുള്ള മടക്കവും പരിഗണിച്ചാണ് ഈ തീരുമാനം. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ മോചനം നല്‍കുന്നത് വഴി ഇവര്‍ക്ക് കുടുംബത്തോടൊപ്പം റമദാന്‍ ആഘോഷിക്കാനും ജീവിതത്തില്‍ പുതിയൊരു തുടക്കം കുറിക്കാനും അവസരമൊരുക്കുമെന്നു വിശ്വസിക്കുന്നതായി ഭരണാധികാരി വ്യക്തമാക്കി. ഭരണകൂട നടപടിയില്‍ തടവുകാരുടെ കുടുംബങ്ങളില്‍ നിന്നും നന്ദിയും അറിയിച്ചു.
റമദാനില്‍ സമൂഹത്തില്‍ സുരക്ഷാ ബോധവല്‍ക്കരണം ശക്തമാക്കുന്നതിനായി ഷാര്‍ജ പോലീസ് ‘അമാന്‍ യാ റമദാന്‍’ എന്ന പേരിലാണ് പുതിയ പരിപാടി ആരംഭിച്ചത്. ഷാര്‍ജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച് പ്രവാസികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിരുന്നു.
Sharjah Ruler announces release of 738 prisoners during Ramadan













