ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ റെയിൽ പ്രായോഗികമല്ലെന്നും സംസ്ഥാനത്തിന് താത്പര്യമെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസ ഭയില്‍ ഹാരിസ് ബീരാന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
.കെ റെയില്‍ പദ്ധതി പാരിസ്ഥി തികാഘാ തം ഉണ്ടാക്കുന്നതാണ്. അതിനാല്‍ നട പ്പാക്കാനാകില്ല. റെയില്‍വേ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരെ താത്പര്യമില്ലെന്നു. കേന്ദ്രമന്ത്രി കുറ്റ പ്പെടുത്തി. പദ്ധതിക്കായി 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നല്‍കിയത്. സം സ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ആ ര്‍ടിഎസോ, ഇ ശ്രീധരന്റെ പദ്ധതിയോ, ഏതെങ്കിലും പരിഗണനയ്ക്കായി കേന്ദ്രസ ര്‍ക്കാരിന്റെ മുന്നിലുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി .
അതിവേഗ റെയില്‍ പദ്ധതിക്കായി ഇ ശ്രീധരന്‍ ഓഫീസ് തുറന്നതിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്വാഗതം ചെയ്തു. റെയില്‍വേ യെക്കുറിച്ചും സാങ്കേതിക വിഷയത്തിലും ജ്ഞാനമുള്ള വ്യക്തിയാണ് ഇ ശ്രീധരന്‍. ശ്രീധരന്‍ എന്നല്ല ആരായാലും റെയില്‍വേ വികസനത്തിന് മുന്നിലേക്ക് വന്നാല്‍ അവരെ റെയില്‍വേ മന്ത്രാലയം സ്വാഗതം ചെയ്യുമെന്നും അശ്വിനി വൈ ഷ്ണവ് പറഞ്ഞു.
Silver Line not practical in Kerala: Centre says it can consider high-speed rail if interested













