മേരിലാന്‍ഡില്‍ കുടിയേറ്റ തടങ്കല്‍ കേന്ദ്രം നിര്‍മിക്കുന്നതിനെതിരേ സംസ്ഥാനം കോടതിയെ സമീപിച്ചു

മേരിലാന്‍ഡില്‍ കുടിയേറ്റ തടങ്കല്‍ കേന്ദ്രം നിര്‍മിക്കുന്നതിനെതിരേ സംസ്ഥാനം കോടതിയെ സമീപിച്ചു

മേരിലാന്‍ഡ്: സംസ്ഥാനത്ത് കുടിയേറ്റ തടങ്കല്‍ കേന്ദ്രം നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ മേരിലാന്‍ഡ് ഭരണകൂടം കോടതിയെ സമീപിച്ചു.സംസ്ഥാനത്തിന് ഒരു വിവരവും കൈമാറാതെ ഇത്തരത്തില്‍ ഒരു തടങ്കല്‍ കേന്ദ്രം നിര്‍മിക്കുന്നതിനു കോടതി അനുമതി നല്കരുതെന്നാവശ്യപെട്ടാണ് മേരിലാന്‍ഡ് അറ്റോര്‍ണി ജനറല്‍ ആന്റണി ബ്രൗണ്‍ കോടതിയെ സമീപിച്ചത്.

ഇത് സംബന്ധിച്ച് തിങ്കളാഴ്ച്ച കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ട്രംപ് ഭരണകൂടം സംസ്ഥാനത്തിന് ഒരു അറിയിപ്പും നല്കാതെ തടങ്കല്‍ പാളയം പണിയുന്നതിനായി ഒരു ഗോഡൗണ് ആഭ്യന്തര സുരക്ഷാ വകുപ്പ് ഏറ്റെടത്തതായും നിയമപരമായി സംസ്ഥാനങ്ങളോട് ചോദിക്കേണ്ട കാര്യങ്ങള്‍ പോലും ചോദിക്കാതെ നിയമം കാറ്റില്‍ പറത്തി കടുത്ത അവകാശലംഘനമാണ് നടത്തുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാ ക്കുന്നു. 100 മില്യണ്‍ ഡോളര്‍ ചിലവഴിച്ചാണ് തടങ്കല്‍ പാളയത്തിനായി ഗോഡൗണ്‍ വാങ്ങിയതെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.

വില്ല്യംസ്പോര്‍ട്ട് നഗരത്തില്‍ 2026 ജനുവരി 16ന് ഒരു ഗോഡൗണ്‍ 102.4 മില്യണ്‍ ഡോളര്‍ ചെലവില്‍ ഡിഎച്ച്എസ് വാങ്ങിയെന്നാണ് പരാതിയിലുള്ളത്. പരിസ്ഥിതി പഠനമോ പൊതുജനാഭിപ്രായമോ സ്വീകരിക്കാതെയാണ് ഇത്തരത്തിലൊരു നടപടി കൈക്കൊണ്ടതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന പദ്ധതിയാണിതെന്നും പൊതുജനാരോഗ്യ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഈ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

State takes legal action against construction of immigration detention center in Mary-land

Share Email
LATEST
More Articles
Top