ആൽബനി, ന്യൂയോർക്ക്: മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) ആൽബനി മേഖലയുടെ റീജിയണൽ വൈസ് പ്രസിഡന്റ് (RVP) ആയി സുനൂജ് ശശിധരൻ ചുമതലയേറ്റു.
ഇരുപതിലധികം വർഷത്തെ ഐ.ടി. മേഖലാ പരിചയമുള്ള സുനൂജ് ശശിധരൻ, ആൽബനിയിലെ മലയാളി ഹിന്ദു സമൂഹത്തിൽ സജീവ സാന്നിധ്യമാണ്. ആൽബനി ഹിന്ദു ടെമ്പിളിൽ നടക്കുന്ന വിവിധ ആദ്ധ്യാത്മിക-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ
അതോടൊപ്പം, ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷൻ (CDMA) എന്ന സംഘടനയുമായി ദീർഘകാല ബന്ധം പുലർത്തുന്ന സുനൂജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ട്രഷറർ, വൈസ് പ്രസിഡന്റ് തുടങ്ങിയ വിവിധ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമൂഹ പ്രവർത്തനങ്ങളിലൂടെയും നേതൃത്വ ശേഷിയിലൂടെയും അദ്ദേഹം വലിയ അംഗീകാരം നേടിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ സുനൂജ് ശശിധരൻ, ഭാര്യ ജ്യോതിസ്, മകൻ അദ്വേത്, മകൾ അദ്വിക എന്നിവരോടൊപ്പം ആൽബനിയിൽ താമസിക്കുന്നു.
സമൂഹ ഐക്യവും സനാതന ധർമ്മ മൂല്യങ്ങളും പ്രചരിപ്പിക്കുന്ന മന്ത്രയുടെ ദൗത്യങ്ങൾക്ക് സുനൂജിന്റെ പരിചയവും നേതൃത്വവും വലിയ ശക്തിയാകുമെന്നും 2027 ജൂലൈയിൽ നടക്കുന്ന MANTRAH ശാക്തേയം കൺവൻഷനിൽ ആൽബനി റീജിയണിൽ നിന്നുള്ള ശക്തമായ പങ്കാളിത്തമാണ് സംഘടന പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ വ്യക്തമാക്കി.













