റോഡ് ഐലൻഡ്: മുൻ ഭാര്യയെയും മകനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തു
റോഡ് ഐലൻഡിലെ ഡെന്നിസ് എം. ലിഞ്ച് അരീനയിലണ് മുൻ ഭാര്യയെയും പ്രായപൂർത്തിയായ മകനെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി സ്വയം വെടിവെച്ച് മരിച്ചത്.
ഇയാളുടെ വെടിവെപ്പിൽ മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. റോബർട്ട് ഡോർഗൻ (56) എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ഡോർഗന്റെ മുൻ ഭാര്യ സംഭവസ്ഥ ലത്തുതന്നെ മരിച്ചു.
പ്രായപൂർത്തിയായ മകൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മുൻ ഭാര്യയുടെ മാതാപിതാക്കളും കുടുംബ സുഹൃത്തുമാണ് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്.
Suspect commits suicide after shooting ex-wife and son to death













