സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ശാന്തിഗിരിയെ സമൂഹത്തോട് കൂട്ടിയിണക്കുന്നു: കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ

സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ശാന്തിഗിരിയെ സമൂഹത്തോട് കൂട്ടിയിണക്കുന്നു: കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ

പോത്തന്‍കോട് (തിരുവനന്തപുരം) : ലോകസമാധാനത്തിന്റെ പ്രാപ്തിക്കായി ശാന്തിഗിരി ആശ്രമത്തെ വിവിധ സഭകളു മായും രാഷ്ട്രീയപാര്‍ട്ടികളുമായും സമു ദായങ്ങളുമായും നിരന്തരം കൂട്ടിയി ണക്കുന്നതില്‍ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി വഹിക്കുന്ന പങ്ക് വലുതാണെന്ന് മലങ്കരകത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.

സന്യാസജീവിതത്തിന്റെ 25 വര്‍ഷം പൂര്‍ ത്തിയാക്കിയ ഗുരുരത്നം ജ്ഞാന തപ സ്വിയെ  പോത്തന്‍കോട് ശാന്തിഗിരി ആശ്ര മത്തില്‍ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക യായിരുന്നു കര്‍ദിനാള്‍.

ഉയര്‍ന്ന മല എപ്പോഴും ഔന്നത്യത്തെ സൂചിപ്പിക്കുന്നതാണ് . മല എന്നത് ബെബി ളില്‍ ദൈവാനുഭവം നേടുന്നതിന് മനുഷ്യര്‍ നടന്നു കയറി സായൂജ്യം പ്രാപിക്കുന്ന ഇടമാണ്. കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയില്‍ ശാന്തിഗിരി ഒരു ഉയര്‍ന്ന മലയാണ്. ഇവിടേക്ക് പടികള്‍ ചവിട്ടി കയറുമ്പോള്‍ ലഭ്യമാകുന്ന വലിയ ആത്മസംതൃപ്തി ഉണ്ട്. അത് ഇവിടെ വ്യാപിക്കുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ആത്മബന്ധത്തിന്റെയും അനുരണനങ്ങളാണ്.

സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും മൂല്യമായ നിമിഷങ്ങളാണ് ആശ്രമം ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ ചടങ്ങില്‍ ആദരിച്ചു.മലങ്കര ഓര്‍ത്തഡോ ക്സ് സഭയുടെ പ്രശസ്തിപത്രം സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ സ്വാമിക്ക് സമ്മാനിച്ചു. നോമ്പുനാളുകളില്‍ ലുലു ഗ്രൂപ്പ് പതിവായി ആശ്രമത്തിനു നല്‍കാറുളള അന്നദാന സമര്‍പ്പണവും ചടങ്ങില്‍ നടന്നു. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ 25 ലക്ഷം രൂപയുടെ ചെക്ക് ആശ്രമത്തിന് കൈമാറി.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച ചടങ്ങില്‍  എം.എല്‍.എ മാരായ കടകം പള്ളി സുരേന്ദ്രന്‍, വി. ജോയി, മുന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍,  സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, തിരുവനന്തപുരം നഗരസഭ അംഗം അഡ്വ. കെ.എസ്. ശബരീനാഥന്‍, മുന്‍ എം.എല്‍.എ അഡ്വ. എം.എ .വാഹിദ്, മാണിക്കല്‍ ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് ഡി. ശാന്തകുമാരി, പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, സ്വാമി സുകൃതാനന്ദ, ഫാ. ലിബീഷ് ഇ ജോര്‍ജ്, സ്വാമി ഗുരുസവിധ്,  തുടങ്ങിയവര്‍ പ്രസംഗിച്ചു.

Swami Gururatnam Gnana Tapasvi connects Shantigiri with the community: Cardinal Mar Baselios Cleemis Catholicos

Share Email
Top