ധാക്ക: ഇരുപതു വര്‍ഷത്തിനു ശേഷം അധികാരത്തിലേക്ക് തിരിച്ചു വന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) ചെയര്‍മാന്‍ താരിഖ് റഹ്മാന്‍ ഈ മാസം 17ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ 13 രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്്. ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ പ്രൊഫസര്‍ മുഹമ്മദ് യൂനുസ്, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ 13 രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ തലവന്മാര്‍ക്ക് ക്ഷണക്കത്ത് നല്കി.
ഷെയ്ഖ് ഹസീന അധികാത്തില്‍ നിന്നും പുറത്തായതിനു ശേഷമുളള ബംഗ്ലാദേശിന്റെ പുതിയ മുഖമായി താരിഖ് റഹ്മാന്‍ അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ എന്ത് മാറ്റമുണ്ടാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത് .സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യ, ചൈന, സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാള്‍, മാലിദ്വീപ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളാണ് ഉള്‍പ്പെടുന്നത്.
പ്രധാനമന്ത്രി പദമേറ്റെടുക്കുന്ന താരിഖ് റഹ്മാനു മുന്നില്‍ വലിയ വെല്ലുവിളികള്‍ നിലനില്ക്കുന്നുണ്ട്. ആഭ്യന്തര രാഷ്ട്രീയം സുസ്ഥിരമാക്കുക, സമ്പദ്വ്യവസ്ഥയെ വീണ്ടും പാതയിലേക്ക് കൊണ്ടുവരിക, അന്താരാഷ്ട്ര ബന്ധങ്ങളില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നീ വലിയ വെല്ലുവിളികള്‍ എങ്ങനെ നേരിടുമെന്നതാണ് പ്രധാന ചോദ്യം.
Tariq Rahman to be sworn in as Prime Minister of Bangladesh on 17th: Leaders from 13 countries invited













