ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ഭീകരാക്രമണ ഭീഷണി . ലഷ്‌കര്‍ ഇ ത്വയ്ബയുടെ നേതൃത്വത്തില്‍ ചാന്ദിനി ചൗക്കിലും ചെങ്കോട്ടയിലും ഭീകരാക്രമണം നടത്താനുള്ള നീക്കമുള്ളതായാണ് രഹസ്യാന്വേണ റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബ വമ്പന്‍ ഐഇഡി ആക്രമണമാണ് പദ്ധതിയി ടുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു.
പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു പള്ളിയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 160ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്താനുള്ള ആസൂത്രണമെന്നാണ് സുരക്ഷാ ഏജന്‍സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
2025 നവംബര്‍ 10ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാനിലെ സ്ഫോടനം. രാജ്യ തലസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ ഫരീദാബാദില്‍ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ ദിവസമായിരുന്നു ചെങ്കോട്ട സ്ഫോടനം നടന്നത്.
Terrorist attack threat in Delhi: Secret report suggests move to attack Chandni Chowk and Red Fort













