ടെക്സാസ്: ടെക്സസിൽ പിതാവ് മകളെ വെടിവെച്ചു കൊലപ്പെടുത്തിയതിനു ഇടയായ സംഭവത്തിനു കാരണം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ചൊല്ലിയുള്ള വാഗ്വാദം എന്ന് കൊല്ലപ്പെട്ട യുവതിയുടെ കാമുകന്റെ മൊഴി.
ടെക്സസിലെ പ്രോസ്‌പർ എന്ന സ്ഥല ത്താണ് 2025 ജനുവരി 10 ന് പിതാവ് മകളെ വെടിവെച്ച് കൊലപ്പെടുത്തിയത് കേസിന്റെ വിചാരണ വേളയിലാണ് അന്നത്തെ തർക്കവും തുടർന്നുണ്ടായ വെടിവെപ്പും കൊല്ലപ്പെട്ട യുവതിയുടെ കാമുകൻ കോടതിയിൽ വെളി പ്പെടുത്തിയത്.
ലൂസി ഹാരിസൺ യുകെയിലെ വാറിങ്ടണിൽനിന്ന് കാമുകൻ സാം ലിറ്റ്ലറി നൊപ്പം പിതാവ് ക്രിസ് ഹാരിസണെ കാ ണാൻ ടെക്സസിലേക്ക് വന്നു. തുടർന്ന് ലൂസിയും ക്രിസും തമ്മിൽ വലിയ തർക്കമുണ്ടായതായി സാം ലിറ്റ്ലർ ചെഷയർ കോറോണേഴ്സ് കോടതിയിൽ പറഞ്ഞു. ട്രംപിന്റെ വിവാദങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് സൂസി പിതാവിനോട് ചോദിച്ചു,
“ഞാൻ ആ സാഹചര്യത്തിലെ പെൺകുട്ടി യായിരുന്നെങ്കിൽ, ലൈംഗികമായി ആക്ര മിക്കപ്പെട്ടിരുന്നെങ്കിൽ നിങ്ങൾക്ക് എങ്ങനെ തോന്നുമായിരുന്നു? തനിക്ക് രണ്ട് പെൺമക്കൾ കൂടിയുണ്ടെന്നും അതു കൊണ്ട് അത്രയധികം വിഷമം തോന്നി ല്ലെന്നും പിതാവ് പ്രതികരിച്ചു. പിതാവിന്റെ ഈ പ്രതികരണം ലൂസിയെ വല്ലാതെ വേദനിപ്പിച്ചുവെന്നും അവൾ വല്ലാതെ അസ്വസ്ഥയായി എന്നും സാം പറഞ്ഞു.
ജനുവരി 10 ന് ലൂസിയെ പിതാവ് അവളുടെ കൈ പിടിച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. 15 സെക്കൻഡിന് ശേഷം ഒരു വലിയ ശബ്ദo കേട്ടതായും താൻ ഓടി .എത്തിയപ്പോൾ കുളിമുറിയുടെ വാതിലിനടുത്തായി ലൂസി കിടക്കുന്നത് കണ്ടതായി സാം പറഞ്ഞു പിതാവ് . ക്രിസ് അലറി ക്കൊണ്ടിരിക്കുകയും എന്തൊക്കെയോ അർത്ഥമില്ലാത്ത കാര്യങ്ങ ൾ പറയുകയും ചെയ്യുക യായിരുന്നുവെന്ന് സാം വ്യക്തമാക്കി.
താൻ ഈ തോക്ക് വാങ്ങിയര് കുടുംബത്തിന് സുരക്ഷ നൽകാനാണെന്നു ക്രിസ് കോടതിയിൽ പറഞ്ഞു. അന്ന് വരെ മകളുമായി തോക്കിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഭവം നടന്ന ദിവസം തോക്ക് ലൂസിയെ കാണിക്കാൻ വേണ്ടി എടുത്തതാണെന്നും ക്രിസ് പറഞ്ഞു. പെട്ടെന്ന് ഒരു വലിയ ശബ്‌ദം കേട്ടു. എന്തു സംഭവിച്ചുവെന്ന് എനിക്ക് മനസ്സിലാ യില്ലെന്നും ക്രിസ് കൂട്ടിച്ചേ ർ ത്തു..തുടർച്ച യായ വാദത്തിനൊടുവിൽ. തന്റെ മകളെ വെടിവെച്ചുവെന്ന് അദ്ദേഹം സമ്മതിച്ചു.
Texas where ax father fatally shot his 23-year daughter











