ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വെന്‍ഷന്‍ മാരാമണ്‍ പമ്പാ തീരത്ത് ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2:30 ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.മാര്‍ത്തോമാ സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് അഭിവന്ദ്യ ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു.
പ്രൊഫ.ക്ലിയോഫസ് ജെ ലാറു (അമേരിക്ക),റവ.മോളോ വില്‍സണ്‍ മെസവാന്‍ഡിലെ (ആഫ്രിക്ക),ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് (ഡല്‍ഹി) എന്നിവര്‍ ഈ വര്‍ഷത്തെ വിവിധ ദിവസങ്ങളിലെ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രസംഗകരായിരിക്കും.ബുധനാഴ്ച നടക്കുന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാത്തോലിക്കാ ബാവാ മുഖ്യസന്ദേശം നല്‍കും.

കുടുംബ വേദി, യുവ വേദി, മിഷനറി സമ്മേളനം, സാമൂഹ്യ തിന്മകള്‍ക്ക് എതിരെയുള്ള യോഗം തുടങ്ങിയവയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്.
കുട്ടികളുമായി വരുന്നവര്‍ക്ക് ഇരിക്കുവാന്‍ പ്രത്യേകം സജ്ജമാക്കിയ കുട്ടിപ്പന്തലും ഉണ്ട്.
കോഴഞ്ചേരി, മാരാമണ്‍ എന്നീ പഞ്ചായത്തുകളുടെ സഹകരണത്താല്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നു.
കണ്‍വെന്‍ഷന് മുന്നോടിയായി വിശ്വാസമാം പടകില്‍ പരമ്പരാഗത വേഷവിധാനത്തില്‍ നൂറിലധികം വിശ്വാസികള്‍ പരിസ്ഥിതി സൗഹൃദ സന്ദേശയാത്ര നടത്തിയിരുന്നു. പുതിയ ബെയിലി പാലത്തിലൂടെ വിശ്വാസികള്‍ നേരത്തെ എത്തി തുടങ്ങിയിരുന്നു.
ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന ഓലപ്പന്തല്‍ ആണ് മണല്‍പുറത്ത് തയ്യാറാക്കിയിരിക്കുന്നത്. 20 രൂപ നിരക്കില്‍ കസേര ലഭ്യമാണ്.
പന്തലിലും, പരിസരങ്ങളിലും തിരക്കുകള്‍ നിയന്ത്രിക്കുന്ന വൈദികരുടെ നിര്‍ദ്ദേശം അനുസരിച്ച് അച്ചടക്കത്തോടെയും, പ്രാര്‍ത്ഥനയോടെയുമാണ് സഭാ വിശ്വാസികള്‍ പന്തലിനുള്ളിലേക്ക് പ്രവേശിക്കുന്നത്. 101 അംഗ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു.

മാര്‍ത്തോമാ സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് അഭിവന്ദ്യ ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയില്‍ 15 ന് ഉച്ചകഴിഞ്ഞ് 2:30 ന് കൂടുന്ന സമ്മേളനത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.
വാര്‍ത്ത : സജി പുല്ലാട്
The 131st Maramon Maha Sangam has begun: The next few days will be filled with discussions at the Pampathi temple.













