മാര്‍ത്തോമ്മാസഭയുടെ ചരിത്രയാത്രയെ ആസ്പദമാക്കി രചിച്ച പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 11 ന്

മാര്‍ത്തോമ്മാസഭയുടെ ചരിത്രയാത്രയെ ആസ്പദമാക്കി രചിച്ച പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 11 ന്

ഡാളസ്: മാര്‍ത്തോമ്മാസഭയുടെ ചരിത്രയാത്രയെ ആസ്പദമാക്കി അറ്റോര്‍ണി ലാല്‍ വര്‍ഗീസ് ഡാലസ് രചിച്ച രണ്ടാം പുസ്തകമായ ‘A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church’ എന്ന ഗ്രന്ഥം ഫെബ്രുവരി 11 ബുധനാഴ്ച രാവിലെ ഒന്‍പതിന് മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായ ഡോ. തീയോദോസിയോസ് മാര്‍ത്തോമ്മാ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പ്രകാശനം ചെയ്യും.

ഈ സ്സമ്മേളനത്തില്‍ തിരുവന്തപുരംകൊല്ലം ഭദ്രാസനാധിപന്‍ ഡോ. ഐസക്ക് മാര്‍ ഫിലോക്‌സിനോസ് എപ്പിസ്‌കോപ്പ, കോട്ടയംകൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ, വടക്കേ അമേരിക്ക ഭദ്രാസനാധിപനായ അഭിവന്ദ്യ ഡോ. അബ്രാഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ എന്നിവരുടേയും, മാര്‍ത്തോമ്മാ സഭയിലെ മറ്റ് പ്രിയപ്പെട്ട എപ്പിസ്‌കോപ്പന്മാരും വിവിധ ഭദ്രാസനങ്ങളില്‍ നിന്നുള്ള വൈദികരും അല്മായ പ്രതിനിധികളും, കൂടാതെ പ്രവാസി മാര്‍ത്തോമ്മാ സമൂഹത്തിലെ അംഗങ്ങളും പങ്കുചേരും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് പ്രവാസഭൂമികളില്‍ താമസിക്കുന്ന യുവതലമുറയിലെ മാര്‍ത്തോമ്മാ വിശ്വാസികള്‍ക്കായി പ്രധാനമായും ഈ പുസ്തകം ഉദ്ദേശിച്ചിരിക്കുന്നതാണ്. നമ്മുടെ സഭയുടെ ഉദ്ഭവം, സമൃദ്ധമായ പാരമ്പര്യം, ചരിത്രം, വിശ്വാസം, ആചാരങ്ങള്‍, പ്രത്യേകിച്ച് സഭയുടെ സമാഹാര ആരാധനയുടെ കേന്ദ്രപ്രാധാന്യം എന്നിവയെക്കുറിച്ച് പൂര്‍ണ്ണമായ അറിവ് ഇല്ലാത്ത നിരവധി യുവാക്കള്‍ ഇന്ന് നമ്മുടെ ഇടയില്‍ ഉണ്ടെന്ന യാഥാര്‍ഥ്യമാണ് ഈ ഗ്രന്ഥത്തിന്റെ പശ്ചാത്തലം.

പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പ ശ്രദ്ധയില്‍പ്പെടുത്തിയതുപോലെ, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ ”മതവിശ്വാസമില്ലാത്തവര്‍” (religious nones) എന്നറിയ പ്പെടുന്നവരുടെ എണ്ണം ലോകമാകെ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ പ്രവണത പ്രവാസി സുറിയാനി ക്രൈസ്തവ സമൂഹങ്ങളെയും ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, നമ്മുടെ സഭയുടെ ആത്മാവും വിശ്വാസവും പാരമ്പര്യങ്ങളും ഭാവി തലമുറകളിലേക്ക് അവരുടെ സ്വന്തം ഭാഷയില്‍ തന്നെ ബോധപൂര്‍വ്വം കൈമാറേണ്ടത് അത്യന്താപേക്ഷിതമാണ്, അവര്‍ സഭയുടെ വിശ്വാസത്തിലും ആചാരങ്ങളിലും ഉറച്ചുനിലനില്‍ക്കുവാന്‍.

ഈ പുസ്തകത്തിന്റെ വില്‍പ്പനയില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും, അന്തരിച്ച പരിശുദ്ധ സഖറിയാസ് തിരുമേനിയുടെ സ്മരണാര്‍ത്ഥം, ഡോ. തീയോദോസിയോസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നിര്‍ദേശിച്ച പ്രകാരം ശാന്തിഗിരി എന്‍ഡൗമെന്റിലേ ക്കാണ് സമര്‍പ്പിക്കുന്നത്. ഈ എന്‍ഡൗമെന്റ്, ആലുവ എടത്തലയില്‍ സ്ഥിതിചെയ്യുന്ന ശാന്തിഗിരി ആശ്രമത്തിന്റെയും പരിസര പ്രദേശങ്ങളിലെയും പ്രാദേശിക സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനായി ഉപയോഗിക്കുന്നതാണ്..

The book based on the historical journey of the Mar Thoma Church will be released on February 11th.

Share Email
LATEST
Top