ഇറാനെതിരേ അമേരിക്ക ആക്രമണം നടത്തുമോ? കുതിച്ചുയര്‍ന്ന് എണ്ണ വില: രണ്ടു ദിവസത്തിനുള്ളില്‍ ഏഴുശതമാനം വര്‍ധനവ്

ഇറാനെതിരേ അമേരിക്ക ആക്രമണം നടത്തുമോ? കുതിച്ചുയര്‍ന്ന് എണ്ണ വില: രണ്ടു ദിവസത്തിനുള്ളില്‍ ഏഴുശതമാനം വര്‍ധനവ്

വാഷിംഗ്ടണ്‍: ഇറാന്‍- അമേരിക്കന്‍ സംഘര്‍ഷപശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ എണ്ണവിലയില്‍ അതിരൂക്ഷമായ വര്‍ധനവ്. രണ്ടു ദിവസത്തിനിടെ എണ്ണവിലയില്‍ ഏഴു ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഇറാനും അമേരിക്കയും തമ്മല്‍ഏറ്റമുട്ടല്‍ ഉണ്ടാവുമോ എന്ന ഭയമാണ് എണ്ണ വിലയിലെ ഈ കുതിപ്പിനു കാരണമെന്നാണ് ആഗോളതലത്തില്‍ ലഭിക്കുന്ന സൂചന. എണ്ണവില ബാരലിന് 71 ഡോളറായി ഉയര്‍ന്നു, ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ടാങ്കറുകള്‍ കടന്നുപോകുന്നതില്‍ ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു പറഞ്ഞിരുന്നു. ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. 2022-ല്‍, ഉക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തിന് പിന്നാലെ 2022 മാര്‍ച്ചില്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 139 ഡോളറിന് മുകളില്‍ ഉയര്‍ന്നിരുന്നു.

സംഘര്‍ഷമുണ്ടായാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചേക്കാം, ഇത് എണ്ണയുടെയും മറ്റ് വസ്തുക്കളുടെയും വില വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. പേര്‍ഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര തലത്തിലേക്ക് എണ്ണ എത്തിക്കുന്നതിനായി ഉള്ള കപ്പല്‍ പാതയാണ് കോര്‍മൂസ് കടലിടുക്ക്്. ഈ പാത, സൗദി അറേബ്യ, ഖത്തര്‍, ഇറാന്‍ തുടങ്ങിയയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ മറ്റിടങ്ങളിലേക്ക് എത്തിക്കുന്നതിന്റെ പ്രധാന പാതയാണ്.

2024 ല്‍, പ്രതിദിനം ശരാശരി 20 ദശലക്ഷം ബാരല്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോയി, ഇത് ലോകമെമ്പാടുമുള്ള ദ്രാവക പെട്രോളിയത്തിന്റെ ഏകദേശം 20 ശതമാനമാണ്

കടലിടുക്ക് വഴി കടന്നുപോകുന്ന എണ്ണയുടെ ഭൂരിഭാഗവും ഏഷ്യന്‍ വിപണികളിലേക്കാണ്. 2024-ല്‍ ഹോര്‍മുസ് കടലിടുക്ക് വഴി പ്രതിദിനം ഏകദേശം 5 ദശലക്ഷം ബാരല്‍ എണ്ണ ചൈനയില്‍ എത്തിയിരുന്നു.ഹോര്‍മുസ് കടലിടുക്ക് വഴി യുഎസ് പ്രതിദിനം 500,000 ബാരല്‍ എണ്ണ മാത്രമേ ഇറക്കുമതി ചെയ്തിട്ടുള്ളൂ.

ഒരു വശത്ത് ഇറാനും അമേരിക്കയും തമ്മിലുളള സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മറുവശത്ത് അമേരിക്ക മിഡില്‍ ഈസ്റ്റില്‍ വലിയതോതിലുളള സൈനീക വിന്യാസം നടത്തുന്നുണ്ട്. ഇന്നലെ ട്രംപിന്റെ നേതൃത്വത്തില്‍ നടന്ന ബോര്‍ഡ് ഓഫ് പീസിന്റെ പ്രഥമയോഗത്തിലും ഇറാനെതിരേ രൂക്ഷ പ്രതികരണമാണ് അമേരിക്കന്‍ പ്രസിഡന്റ് നടത്തിയത്. അടുത്ത 10 ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇറാന്റെ കാര്യത്തില്‍ യുഎസിന് ‘ഒരു പടി കൂടി മുന്നോട്ട് പോകേണ്ടി വന്നേക്കാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

The global Brent oil benchmark has spiked more than 7% over the past two days,

Share Email
LATEST
Top