കെന്നഡി സെന്ററിനു പുതുമുഖമൊരുക്കുന്നു: നവീകരണത്തിനായി രണ്ടു വര്‍ഷം അടച്ചിടും

കെന്നഡി സെന്ററിനു പുതുമുഖമൊരുക്കുന്നു: നവീകരണത്തിനായി രണ്ടു വര്‍ഷം അടച്ചിടും

വാഷിംഗ്ടണ്‍: യുഎസിന്റെ സാംസ്‌കാരിക പൈതൃതം വിളിച്ചോതുന്ന കെന്നഡി സെന്റര്‍ നവീകരിക്കുന്നു. സെന്ററിനു പുതിമോടി നല്കുന്നതിന്റെ ഭാഗായി രണ്ടു വര്‍ഷത്തേയ്ക്ക് അടച്ചിടുമെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.ഇത് സംബന്ധിച്ചുള്ള ഉത്തരവും ഇറക്കി. വരുന്ന ജൂലൈ മുതല്‍ ആണ് സെന്റര്‍ നവീകരണം ആരംഭിക്കുക.

കെനഡി സെന്റര്‍ ലോകോത്തര കലാസാംസ്‌കാരിക കേന്ദ്രമാക്കുമെന്നു ട്രംപ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. നിലവിലെ കെട്ടിടം ശോചനീയാ വസ്ഥയിലാണെന്നും അദദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപ് ചെയര്‍മാനായുള്ള ബോര്‍ഡാണ് കെന്നഡി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിരിക്കുന്നത്. രണ്ടാം വട്ടം ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ കെനഡി സെന്ററിന്റെ പഴയ നേതൃത്വത്തെ മാറ്റി ട്രംപിന്റെ അനുഭാവികളെ ബോര്‍ഡില്‍ നിയമിച്ചിരുന്നു. ഇതിനു പിന്നാലെ പലരും വിമര്‍ശനവുമയാി രംഗത്തുമെത്തിയിരുന്നു.

സംഗീതസംവിധായകന്‍ ഫിലിപ്പ് ഗ്ലാസ് ‘സിംഫണി നമ്പര്‍ 15 -ലിങ്കണ്‍’ എന്ന പരിപാടി കെന്നഡി സെന്ററില്‍ അവതരിപ്പിക്കുന്നത് ഒഴിവാക്കി. കെനഡി സെന്ററിന്റെ ഇപ്പോഴത്തെ നിലപാടുകള്‍ തന്റെ കൃതിയുടെ സന്ദേശത്തോട് പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1964ല്‍ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെനഡിയുടെ ഓര്‍മക്കയാണ് ഈ പേര് നല്‍കിയത്.

The Kennedy Center is getting a new look: It will be closed for two years for renovations

Share Email
LATEST
Top