വാഷിംഗ്ടണ്‍: ദേശീയ അടിയന്തിരാവലസ്ഥകളില്‍ മാത്രം ഉപയോഗിക്കാന്‍ അമേരിക്കന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള 1977 ലെ ഇന്റര്‍നാഷ്ണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട്് ഉപയോഗിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലോകരാജ്യങ്ങള്‍ക്കെതിരേ താരിഫ് ചുമത്തിയത്് പ്രസിഡന്റിന്റെ അധികാര പരിധി ലംഘിച്ചുള്ളതാണെന്നു സുപ്രീം കോടതി നിരീക്ഷണം. ലോക രാജ്യങ്ങള്‍ക്കുനേരെ ട്രംപ് ചുമത്തിയ താരിഫ് റദ്ദാക്കുന്നത് സംബന്ധിച്ചുള്ള കേസ് പരിഗണിച്ച പ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.
ഇത് സംബന്ധിച്ച് യുഎസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷനല്‍ ട്രേഡിന്റെ വിധി സുപ്രീം കോടതി ശരിവെയക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ഉള്‍പ്പെടുന്ന ഒന്‍പതംഗ പാനലില്‍ ആറ്-മൂന്ന് എന്ന വോട്ടിനാണ് ട്രംപിന്റെ താരിഫ് നയം കോടതി തള്ളിയത്.
ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ്, ജസ്റ്റിസുമാരായ സോണിയ സോട്ടോമേയര്‍, എലീന കഗന്‍, നീല്‍ ഗോര്‍സച്ച്, ആമി കോണി ബാരറ്റ്, കേതന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ എന്നിവര്‍ നികുതി നയത്തിനെതിരേ നിലപാട് സ്വീകരിച്ചപ്പോള്‍ ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റോ, ബ്രെറ്റ് കവനോ എന്നിവര്‍ ട്രംപിന്റെ താരിഫ് നയത്തിനു അനുകൂലമായാണ് നിലപാട് കൈക്കൊണ്ടത്.
ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട്’ താരിഫുകള്‍ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നില്ലെന്നും ദേശീയ അടിയന്തിരാവസ്ഥകളില്‍ മാത്രം ഉപയോഗിക്കേണ്ടതാണെന്നും ഭൂരിപക്ഷം ജഡ്ജിമാരും നിരീക്ഷിച്ചു. ഇ നിയമം അടിയന്തിര ഘട്ടത്തില്‍ ദേശീയ സുരക്ഷയ്‌ക്കോ വിദേശനയത്തിനോ ഭീഷണി ഉണ്ടാകുമ്പോള്‍ മാത്രം വിദേശ രാജ്യങ്ങള്‍ക്കെതിരേ പ്രയോഗിക്കാനുള്ളതാണ്. നിലവില്‍ അത്തരത്തിലൊരു സാഹചര്യമല്ല.
അമേരിക്കന്‍ ചരിത്രത്തില്‍ ഇതുവരെ മറ്റൊരു പ്രസിഡന്റും ഈ നിയമം മറ്റു രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയിട്ടുമില്ല.പ്രസിഡന്റിന് നല്‍കിയിട്ടുള്ള ഇറക്കുമതി നിയന്ത്രിക്കാനുള്ള അധികാരത്തിന്റെ പരിധിയില്‍ താരിഫ് ചുരത്താനുള്ള അധികാരം ഉള്‍പ്പെടുന്നിലലെന്നു ചീഫ് ജസ്റ്റിസ് നിരീക്ഷണം നടത്തി.
ഇപ്പോള്‍ ചുമത്തിയ തീരുവയാവട്ടെ യാതൊരു വ്യക്തതയോ നിയന്ത്രണമോ ഇല്ലാ തെയന്ന വിമര്‍ശനവും കോടതി നടത്തി. ഇത്തരത്തിലൊരു താരിഫ് ഈടാക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും ഭൂരിപക്ഷ ജഡ്ജിമാരും അഭിപ്രായപ്പെട്ടു.
പ്രസിഡന്റിന്റെ അടിയന്തിരപ്രാധാന്യമുള്ള വിഷയത്തില്‍ തന്റെ അധികാരം പ്രയോഗിക്കുമ്പോള്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി തേടണമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ താരിഫ് വിഷയത്തില്‍ ഇത്തരത്തിലൊരു അനുമതി അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്നും വാങ്ങിയിട്ടില്ലെന്നു ചീഫ് ജസ്റ്റീസ് പരമാര്‍ശിച്ചു. നിയമപരമായ അധികാരമില്ലാതെ പ്രസിഡന്റ് ചുമത്തിയ തീരുവകള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി . ഇതിനു മുമ്പുള്ള ഓരോ അമേരിക്കന്‍ പ്രസിഡന്റുമാരും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ തീരുമാനം അനുസരിച്ചാണ് പ്രവര്‍ത്തിച്ചുപോന്നിരുന്നത്.
ഭൂരിപക്ഷ കോടതി വിധിയോട് വിയോജിച്ച ജസ്റ്റീസ് ബ്രെറ്റ് കവനോ ഐഇഇപിഎ ആക്ട് പ്രകാരം താരിഫ് ഈടാക്കാനുള്ള അധികാരം പ്രസിഡന്റിനുള്ളതായുി വാദിച്ചു. ജസ്റ്റിസുമാരായ തോമസും അലിറ്റോയും ഈ വിയോജനക്കുറിപ്പിനെ അനുകൂലിച്ചു. ഇറക്കുമതി നിയന്ത്രിക്കാനുള്ള വ്യക്തമായ മാനദണ്ഡമാണ് തീരുവയെന്നും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ നിയമം പ്രസിഡന്റിനെ അനുവദിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
The Supreme Court says Trump overstepped his authority by using the International Emergency Economic Powers Act of 1977.













