ഒട്ടാവാ: കാനഡയിൽ ബ്രിട്ടീഷ് കൊളംബി യയിലെ സ്കൂളിൽ എട്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു 18 കാരിയായ ട്രാൻസ് വുമൺ ജെസ്സി വാൻ റൂട്ട്‌സെലാർ ആണ് പ്രതിയെന്ന പോലീസ് വ്യക്തമാക്കി കൂട്ടക്കുരുതിക്ക് ശേഷം ഇവരും സ്വയമേ വെടിവെച്ച് ആത്മഹത്യ ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിലേറെയും സ്കൂൾ കുട്ടികളായ 12 നും 17 നും ഇടയിൽ പ്രായമുള്ളവരാണ്.

ചൊവ്വാഴ്ച്ചയാണ് വെടിവെയ്പ് നടന്നത്. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പറയുന്നതനുസരിച്ച്, 18 വയസ്സുള്ള ജെസ്സി വാൻ റൂട്ട്‌സെലാറിന് തോക്ക് ഉപയോഗി ക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ആക്രമണ സംഭവം ഉണ്ടായപ്പോൾ ഇവരുടെ വീട്ടിൽ 2025 പോലീസ് എത്തി യതായും ബ്രിട്ടീഷ് കൊളംബിയ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഡ്വെയ്ൻ മക്ഡൊണാൾഡ് ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.
വാൻ റൂട്ട്‌സെലാർ വെടിവയ്പ്പ് നടന്ന സ്കൂളിൽ പഠിച്ചിട്ടില്ല. വെടിവയ്പ്പിന്റെ കാരണത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ആരെയെങ്കിലും പ്രത്യേകമായി ലക്ഷ്യം വച്ചതായി സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. കൂട്ട വെടിവെപ്പിൽ ജീവൻ നഷ്ടമായ ആളുകളുടെ ബന്ധുക്കളെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അനുശോചനം അറിയിച്ചു
The suspected shooter — identified as 18-year-old Jesse Van Rootselaar — is dead













