വാഷിംഗ്ടൺ: തിരിച്ചടി തീരുവയിൽ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതിനു പിന്നാലെ ലോക രാജ്യങ്ങൾക്ക് നേരെ ചുമത്തിയിരുന്ന തിരിച്ചടി തീരുവ ഈടാക്കലിൽ നിന്നും പിൻവാങ്ങുമെന്ന പ്രഖ്യാപനം നടത്തി യുഎസ് ഭരണകൂടം.
അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമ (ഐഇഇപിഎ) പ്രകാര മുള്ള താരിഫ് പിരിവുകൾ അമേരി ക്കൻ സമയം ചൊവ്വാഴ്ച പുലർച്ചെ 12.01 ന് അവസാനി പ്പിക്കുമെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പ്രസ്താവനയിൽ പറഞ്ഞു, ഇതുമായി ബന്ധപ്പെട്ട എല്ലാ താരിഫ് കോഡുകളും അതിന്റെ കാർഗോ സിസ്റ്റങ്ങളിൽ നിന്നും ഒഴിവാക്കുമെന്നും അറിയിപ്പിൽ വ്യക്തമാ ക്കുന്നു.കോടതി വിധി വന്ന് മൂന്നു ദിവസ ത്തിനു ശേഷമാണ് ഇത്തരമൊരു പ്രഖ്യാപ നം ഉണ്ടായത്.
IEEPA പ്രകാരം ചുമത്തിയ താരിഫുകൾക്ക് മാത്രമേ താൽക്കാലികമായി നിർത്തിവ യ്ക്കൽ ബാധകമാകൂ. സുപ്രീം കോടതി വിധിക്ക് പിന്നാലെ ട്രംപ് പ്രഖ്യാപിച്ച 15 ശതമാനം താരിഫ് ഇപ്പോഴും നിലനില്ക്കുന്നു.
ഇതിനിടെ സുപ്രീം കോടതി വിധി യുഎസ് താരിഫ് വരുമാനത്തിൽ 175 ബില്യൺ യുഎസ് ഡോളറിലധികം പണം തിരികെ നല്കേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നു, കാരണം ഇപ്പോൾ അസാധുവാക്കപ്പെട്ട IEEPA തീരുവകൾ പ്രതിദിനം 500 ദശലക്ഷം യുഎസ് ഡോളറിലധികം വരുമാനം അമേരിക്കയ്ക്ക് ലഭിച്ചിരുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
The Trump administration officially announced that it will end retaliatory tariffs starting Tuesday.













