ജയ്പൂര്‍: വിവാഹ വേദിയില്‍ വെച്ച് വധുവിന്‍രെ ആഭരണങ്ങളും ലക്ഷക്ക ണക്കിനു രൂപയും സൂക്ഷിച്ചിരുന്ന ബാഗ് മോഷ്ടാവ് അപഹരിച്ചു. രാജസ്്ഥാനിലെ
ജയ്പൂരിലാണ് ബാഗ് അജ്ഞാതന്‍ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാ ക്കിയിരിക്കുകയാണ് ജയ്പൂര്‍ പോലീസ്.
ബാഗില്‍ നാലു ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും ഉണ്ടായിരുന്നു. ജഗത്പുര ചന്ദന്‍ വണ്‍ മാര്യേജ് ഗാര്‍ഡനില്‍ നവീന്‍ കരോളന്‍ എന്ന ആളുടെ വിവാഹ ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു സംഭവം. രാത്രി 10:15 ഓടെ വധുവും വരനും ഒരു ഫോട്ടോഷൂട്ടിനായി വേദിയിലിരിക്കെയാണ് മോഷണം നടന്നതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രതി വേദിയിലേക്ക് അടുക്കുകയും, നിമിഷ ങ്ങള്‍ക്കുള്ളില്‍ വധുവിന്റെ ബാഗ് എടുക്കുകയും ആള്‍ക്കൂട്ടത്തിലേക്ക് നടന്നു നീങ്ങുകയും ചെയ്തു, കുടുംബാംഗങ്ങളും അതിഥികളും ചടങ്ങില്‍ ശ്രദ്ധ പുലര്‍ത്തി യിരുന്നതിനാല്‍ മോഷ്ടാക്കലെ ശ്രദ്ധി ക്കാന്‍ പറ്റിയില്ല.ഫോട്ടോഷൂട്ടിന് ശേഷമാണ് തന്റെ ബാഗ് നഷ്ടപ്പെട്ടതായി വധു മന സ്സിലാക്കിയത്.തുടര്‍ന്നു സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി മോഷണം നടത്തുന്നത് വ്യക്തമായി കാണാം.
Thief steals bride’s bag containing gold ornaments and lakhs of rupees at wedding venue













