തിരുവനന്തപുരം: ‘അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍’ എന്ന ബാനറുമായി സഭയ്ക്ക പുറത്ത് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം കൂടുതല്‍ ശക്തമാക്കിയാണ് ഇന്നു രാവിലെ തന്നെ പ്രതിപക്ഷം രംഗത്തു വന്നത്.
സാധാരണ നിയമസഭയ്ക്കുള്ളില്‍ നടത്തി വന്ന പ്രതിഷേധമാണ് ഇന്ന് നിയമസഭയ്ക്് പുറത്ത് തന്നെ രാവിലെ ആരംഭിച്ചത്. ഇതിനു ശേഷമാണ് സഭയ്ക്കുളളിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ എത്തിയത്. പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവും പ്രതിഷേധ ക്കാര്‍ പാടി.
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എല്ലാ പ്രതികളും പുറത്തിറങ്ങുകയും, ഇനിയും അകത്തു പോകേണ്ട പ്രതികള്‍ പുറത്തു നില്‍ക്കു കയുമാണ്. ബാക്കിയുള്ള പ്രതികളിലേക്ക് കൂടി അന്വേഷണം പോകുന്നില്ല എന്നത് അപകടകരമാണ്. ആ പ്രതികള്‍ സിപിഎമ്മിനും സര്‍ക്കാരിനും ഏറ്റവും വേണ്ടപ്പെട്ട പ്രതികളാണ്. വിഡി സതീശന്‍ ആരോപിച്ചു.
സഭാനടപടികള്‍ ആരംഭിച്ചപ്പോള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു മുദ്രാവ്യം വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇന്നും പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടായിരുന്നു ഭരണപക്ഷത്തിന്റെ ഓരോനീക്കങ്ങളും. ചോദ്യോത്തര വേള റദ്ദാക്കിയാണ് സഭാ നടപടികള്‍ ഇന്ന് നടക്കുന്നത്.
‘Those who stole Ayyappa’s gold have swallowed the temple’: Opposition MLAs protest outside the House over Sabarimala gold theft













