തിരുവനന്തപുരത്ത് അർദ്ധ രാത്രിയിൽ സ്കൂളിൽ വൻ തീപിടുത്തം: മൂന്നു ബസ്സുകൾ കത്തി നശിച്ചു

തിരുവനന്തപുരത്ത് അർദ്ധ രാത്രിയിൽ സ്കൂളിൽ വൻ തീപിടുത്തം: മൂന്നു ബസ്സുകൾ കത്തി നശിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് അർദ്ധരാത്രിയിൽ സ്കൂളിൽ വൻ തീപിടുത്ത മുണ്ടായി. മൂന്നു ബസ്സുകൾ കത്തി നശിച്ചു. ശ്രീകാര്യം ചെങ്കോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലാണ് തീപിടിത്തമുണ്ടായത്.

രാത്രി രണ്ടേമുക്കാലോടു കൂടിയാണ് സംഭവം. ബസുകൾ പൂർണമായും കത്തിനശിച്ചു. സ്‌കൂൾ ഗ്രൗണ്ടിൽ തന്നെയാണ് ബസുകൾ പാർക്ക് ചെയ്തിരുന്നത്. തീയാളുന്നത് കണ്ട് നാട്ടുകാർ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു.

സംഭവസമയത്ത് സ്കൂളിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. സ്കൂളിലെ സിസിടിവി പൊലീസ് പരിശോധിച്ചു വരികയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല.

Three school buses completely destroyed in trivandrum Chenkottukonam

Share Email
LATEST excelnclexrn
More Articles
Top