ഇന്ത്യ- പാക്ക് സംഘര്‍ഷത്തിനിടെ 11 യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടു: പുതിയ വാദവുമായി ട്രംപ്

ഇന്ത്യ- പാക്ക് സംഘര്‍ഷത്തിനിടെ 11 യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടു: പുതിയ വാദവുമായി ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യ-പാക്ക് സംഘര്‍ഷ ത്തിനിടെ 11 യുദ്ധ വിമാനങ്ങള്‍ പരസ്പരം വെടിവെച്ചിട്ടെന്ന പുതിയ വാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  ഇന്ത്യ പാക്ക് സംഘര്‍ഷം അവസാനി പ്പിക്കുന്നതിനായി തന്റെ താരിഫ് ഭീഷണിയാ ണ് നിര്‍ണായകമായതെന്നും ട്രംപ് ആവര്‍ത്തിച്ചു.

ഇന്ത്യയും പാകിസ്ഥാനും യുദ്ധം ചെയ്താല്‍ ഇരു  രാജ്യത്തിനും 200 ശതമാനം തീരുവ ചുമത്തുമെന്നതാന്‍ പറഞ്ഞതായും ഇതിനു പിന്നാലെയാണ് യുദ്ധം അവസാ നിച്ചതെ ന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ 11 യുദ്ധവി മാനങ്ങള്‍ തകര്‍ന്നതായും ട്രംപ് കൂട്ടിച്ചേ ര്‍ത്തു.  ഇരു രാജ്യങ്ങളും ഉടനടി യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വ്യാപാര കരാര്‍ ഉള്‍പ്പെടെ നടപ്പാക്കില്ലെന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷങ്ങള്‍ രൂക്ഷമായിക്കൊണ്ടി രിക്കുന്ന ഒരു നിര്‍ണായക ഘട്ട ത്തില്‍ ഇടപെട്ട്  25 ദശലക്ഷം ജീവന്‍ രക്ഷിച്ചതിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പരസ്യമായി തനിക്ക് ബഹുമതി നല്‍കിയതായും പ്രസിഡന്റ് പറഞ്ഞു.

Trump claims 11 warplanes shot down during India-Pakistan conflict

Share Email
LATEST
More Articles
Top